എടരിക്കോട് പഞ്ചായത്ത് പ്രസിഡൻറ് രാജിവെച്ചു

കോട്ടക്കൽ: ഒന്നരവർഷത്തെ ഭരണത്തിനുശേഷം എടരിക്കോട് പഞ്ചായത്ത് പ്രസിഡൻറ് ആബിദ തൈക്കാടൻ സ്ഥാനം രാജിവെച്ചു. കുടുംബത്തിലെ ആരോഗ്യപരമായ വിഷയവുമായി ബന്ധപ്പെട്ടാണ് രാജിയെന്ന് ലീഗ് നേതൃത്വം വ്യക്തമാക്കുന്നുണ്ടെങ്കിലും ദിവസക്കൾക്ക് മുമ്പ് പഞ്ചായത്ത് സെക്രട്ടറി സ്ഥാനമൊഴിഞ്ഞതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് രാജിക്ക് കാരണമെന്നാണ് സൂചന. ഉപാധ്യക്ഷനും യൂത്ത് ലീഗ് ജില്ല ട്രഷററുമായ വി.ടി. സുബൈർ തങ്ങളുമായുള്ള അസ്വാരസ്യമാണ് സെക്രട്ടറി സ്ഥാനമൊഴിയാൻ കാരണമെന്ന് നേരത്തേ വിമർശനമുയർന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഡി.ഡി.പിയിൽനിന്ന് പ്രസിഡൻറിന് വിമർശനം കേൾക്കേണ്ടി വന്നിരുന്നു. എന്നാൽ, ആറുമാസം മുമ്പുതന്നെ സ്ഥാനമൊഴിയണമെന്ന് പ്രസിഡൻറ് പറഞ്ഞിരുന്നതായി മുസ്ലിം ലീഗ് പഞ്ചായത്ത് സെക്രട്ടറി ബഷീർ പൂവഞ്ചേരി 'മാധ്യമ'ത്തോട് പറഞ്ഞു. തുടർന്ന് യോഗം ചേർന്ന് തീരുമാനം അംഗീകരിക്കുകയായിരുന്നു. പാർട്ടിയുമായോ, ഭരണ സമിതിയുമായോ അഭിപ്രായ വ്യത്യാസങ്ങൾ ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു പുതിയ പ്രസിഡൻറായി ഷെബി മണമ്മൽ സ്ഥാനമേൽക്കും. യു.ഡി.എഫ് ബന്ധം ശക്തമാക്കുന്നതി​െൻറ ഭാഗമായി കോൺഗ്രസിൽ നിന്നുള്ള കഴുങ്ങിൽ അലവിയെ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനാക്കും. നിലവിൽ ജലീൽ മണമ്മലാണ് ഈ സ്ഥാനം വഹിക്കുന്നത്. ഇദ്ദേഹത്തി​െൻറ അധ്യക്ഷസ്ഥാനം രാജിവെപ്പിച്ചാണ് ഭാര്യക്ക് പ്രസിഡൻറ് സ്ഥാനം നൽകുന്നത്. നിലവിൽ 16 സീറ്റുള്ള എടരിക്കോട് ലീഗിന് 12 സീറ്റി​െൻറ മൃഗീയ ഭൂരിപക്ഷമുണ്ട്. കോൺഗ്രസിനും സി.പി.എമ്മിനും രണ്ട് സീറ്റുകൾ വീതമാണുള്ളത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് വേളയിൽ യു.ഡി.എഫ് ബന്ധം ശക്തമാക്കാൻ പി.കെ. അബ്ദുറബ്ബ് അന്നത്തെ ഡി.സി.സി പ്രസിഡൻറായിരുന്ന മുഹമ്മദ് കുഞ്ഞിയുടെ നേതൃത്വത്തിൽ ധാരണയുണ്ടാക്കിയിരുന്നു. അതേസമയം, ആബിദ തൈക്കാടനെ ഒഴിവാക്കി പുതിയ നേതൃത്വം വരുന്നതിന് പിന്നിൽ ഒരു വിഭാഗത്തിന് അതൃപ്തിയുണ്ട്. നേരത്തേ ഭരണ സമിതിയിലെ പ്രശ്നങ്ങൾ പാണക്കാട് വരെയെത്തിയിരുന്നു. പരിഹരിച്ച് രമ്യമായി മുന്നോട്ടുപോകാനായിരുന്നു നേതൃത്വത്തി​െൻറ നിർദേശം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.