must സൈന്യം പൊക്രാനിൽ ഹൊവിറ്റ്​സർ തോക്കുകൾ പരീക്ഷിച്ചു

ന്യൂഡൽഹി: അമേരിക്കയിൽ നിന്ന് ഇന്ത്യ വാങ്ങിയ ഭാരം കുറഞ്ഞ ഹൊവിറ്റ്സർ തോക്കുകൾ സൈന്യം പൊക്രാനിൽ പരീക്ഷിച്ചു. 30 വർഷത്തെ നീണ്ട ഇടവേളക്കുശേഷമാണ് ഇത്തരം തോക്കുകൾ സൈന്യം ഉപയോഗിക്കുന്നത്. 1980കളിലെ ബോഫോഴ്സ് ഇടപാട് അഴിമതി ആരോപണത്തെതുടർന്ന് വൻ വിവാദമായിരുന്നു. തുടർന്ന് ഇപ്പോഴാണ് ബോഫോഴ്സിന് സമാനമായ ഹൊവിറ്റ്സർ തോക്കുകൾ സൈന്യത്തി​െൻറ കൈകളിലെത്തുന്നത്. എന്നാൽ, പരീക്ഷണം ഒൗദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കെട്ടിവലിച്ച് കൊണ്ടുപോകാവുന്നതും കപ്പലിലും ഹെലികോപ്ടറിലുമെല്ലാം ഘടിപ്പിച്ച് അനായാസേന ഉപയോഗിക്കാവുന്നതുമായ ദീർഘദൂര പ്രഹരശേഷിയുള്ള വലിയ തോക്കുകളാണ് ഹൊവിറ്റ്സറുകൾ. എം–777 എ 2 എന്ന് പേരുള്ള ഹൊവിറ്റ്സറിൽ 155 എം.എം വെടിയുണ്ടയാണ് ഉപയോഗിക്കുന്നത്. 5000 കോടി മുടക്കി വാങ്ങുന്ന 145 തോക്കുകളിൽ 25 എണ്ണം അമേരിക്കയിൽ നിന്ന് നേരിട്ട് എത്തിക്കുേമ്പാൾ ബാക്കി ഇന്ത്യയിൽ തന്നെ നിർമിക്കും. പ്രധാനമായും ഇന്ത്യ–ചൈന അതിർത്തിയിലാണ് ഇവ വിന്യസിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.