ഭിന്നശേഷിക്കാർക്കായി പുനരധിവാസ കേന്ദ്രം: വിശദ പദ്ധതിരേഖ തയാറാക്കും

മലപ്പുറം: മലബാർ മേഖലയിലെ ഭിന്നശേഷിക്കാരുടെ പുനരധിവാസം, വിദ്യാഭ്യാസം, നൈപുണി വികസനം എന്നിവക്കായി ജില്ലയിൽ അന്താരാഷ്ട്ര നിലവാരത്തിൽ സ്ഥാപിക്കുന്ന ഗവേഷണ കേന്ദ്രത്തി​െൻറ വിശദ പദ്ധതിരേഖ ഒരുമാസത്തിനകം തയാറാക്കാൻ ജില്ല കലക്ടർ അമിത് മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം. ജില്ല പഞ്ചായത്തി​െൻറയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും വിവിധ വകുപ്പുകളുടെയും സഹകരണത്തോടെയാണ് കേന്ദ്രം സ്ഥാപിക്കുന്നത്. ഡി.പി.ആർ തയാറാക്കുന്നതിന് 10 ലക്ഷം രൂപ വകയിരുത്തിയതായി ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അറിയിച്ചു. കേന്ദ്രത്തിന് കീഴിൽ പ്രാദേശികതലത്തിൽ സഹായ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതി​െൻറ സാധ്യതകൾ പരിശോധിക്കും. സർക്കാറി​െൻറ കീഴിലുള്ള വിവിധ വകുപ്പുകൾ ഏകോപിപ്പിക്കും. ജില്ല പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഉമ്മർ അറക്കൽ, ഡി.എം.ഒ ഡോ. സക്കീന, അസിസ്റ്റൻറ് കലക്ടർ അരുൺ കെ. വിജയൻ, ഡെപ്യൂട്ടി കലക്ടർ അരുൺ, ജില്ല സാമൂഹിക നീതി ഓഫിസർ കെ.വി. സുഭാഷ്കുമാർ, സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവർ സംബന്ധിച്ചു. ഭിന്നശേഷിക്കാർക്ക് ഉപകരണങ്ങൾ നൽകും ക്യാമ്പ് നാല് കേന്ദ്രങ്ങളിൽ മലപ്പുറം: ഭിന്നശേഷിക്കാരായ മുഴുവൻ പേർക്കും സഹായ ഉപകരണങ്ങൾ നൽകുന്നതിനുള്ള നിർണയ ക്യാമ്പ് പൊന്നാനി, താനൂർ, നിലമ്പൂർ, മലപ്പുറം എന്നി നാല് കേന്ദ്രങ്ങളിൽ ആഗസ്റ്റ് 12, 13 തീയതികളിൽ നടക്കും. ക്യാമ്പിലെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാഹന സൗകര്യം ഏർപ്പെടുത്തും. വീൽചെയർ, ക്രച്ചസ്, ശ്രവണസഹായി, കൃത്രിമ കൈ കാലുകൾ, വൈറ്റ് കെയിൻ തുടങ്ങിയ 10ലധികം ഉപകരണങ്ങളാണ് സൗജന്യമായി നൽകുക. ഒാരോ ക്യാമ്പി​െൻറയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് നോഡൽ ഓഫിസർമാരെ ചുമതലപ്പെടുത്തി. പരിപാടിയുടെ ജില്ലതല ഉദ്ഘാടനം മന്ത്രി കെ. ശൈലജ നിർവഹിക്കും. ക്യാമ്പിൽ ഭിന്നശേഷിക്കാർക്ക് ആവശ്യമായ ഉപകരണങ്ങളുടെ അളവും മറ്റുമാണ് തയാറാക്കുക. പിന്നീടാണ് ഉപകരണങ്ങൾ നൽകുക. ആർട്ടിഫിഷ്യൽ ലിമ്പ്സ് മാനുഫാക്ചറിങ് കോർപറേഷൻ ഓഫ് ഇന്ത്യയാണ് ഉപകരണങ്ങൾ സൗജന്യമായി തയാറാക്കി നൽകുക. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം ഉറപ്പാക്കും. ഗുണഭോക്താക്കളെ ക്യാമ്പിൽ എത്തിക്കേണ്ട ചുമതല ഇവർക്കായിരിക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർ 40 ശതമാനത്തിൽ കൂടുതൽ വൈകല്യമുണ്ടെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്/റേഷൻ കാർഡ് പകർപ്പ്, ആധാർ കാർഡ് പകർപ്പ്, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ കരുതണം. ജില്ലയിൽ ഒരുലക്ഷത്തിലധികം ഭിന്നശേഷിക്കാരുണ്ടെന്നാണ് കണക്കാക്കുന്നത്. ഇതു സംബന്ധിച്ച് കലക്ടറേറ്റിൽ നടന്ന യോഗത്തിൽ ജില്ല കലക്ടർ അമിത് മീണ അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൻ സി.എച്ച്. ജമീല, ആരോഗ്യ മന്ത്രിയുടെ അസി. പി.എ പി. വിനോദ് കുമാർ, സ്പീക്കറുടെ അസി. പി.എ. ജനാർദനൻ, ഡി.എം.ഒ ഡോ. കെ. സക്കീന, ഡോ. ഷിബുലാൽ, ജില്ല സാമൂഹിക ക്ഷേമ ഓഫിസർ കെ.വി. സുഭാഷ് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.