യാത്രക്കാരെ ഭീഷണിപ്പെടുത്തിയ പാലിയേക്കര ടോൾപ്ലാസ ജീവനക്കാരൻ അറസ്​റ്റിൽ (((തൃശൂരിൽ നിന്ന് ​സാധ്യത)))

യാത്രക്കാരെ ഭീഷണിപ്പെടുത്തിയ പാലിയേക്കര ടോൾപ്ലാസ ജീവനക്കാരൻ അറസ്റ്റിൽ ചങ്ങരംകുളം: യാത്രക്കാരായ കുടുംബത്തെ ഭീഷണിപ്പെടുത്തിയ പാലിയേക്കര ടോൾപ്ലാസ ജീവനക്കാരനും സൂപ്പർവൈസറുമായ കെ.ടി. ആൻറണിയെ പുതുക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ മാസം നടന്ന സംഭവത്തിൽ ചങ്ങരംകുളം സ്വദേശി അഷ്റഫ് പന്താവൂരി​െൻറയും കുടുംബത്തിെൻയും പരാതിയിലാണ് അറസ്റ്റ്. കൊച്ചിയിൽനിന്ന് ചങ്ങരംകുളത്തേക്ക് വരികയായിരുന്ന അഷ്റഫും കുടുംബവും ഏറെനേരം പാലിയേക്കര ടോൾപ്ലാസയിലെ ഗതാഗതക്കുരുക്കിൽ കുടുങ്ങി. കുരുക്കുണ്ടായാൽ വരിയിലുള്ള വാഹനങ്ങൾ തടഞ്ഞുനിർത്താതെ കടത്തിവിടണമെന്ന നിബന്ധനയുണ്ടായിരിക്കെ, പിരിവ് നടത്തുന്നതിനെ മാധ്യമപ്രവർത്തകനും ഐ ഫോർ ഇന്ത്യ സോഷ്യൽ ആക്ഷൻ ഫോറം പ്രസ് വേൾഡ് കോഒാഡിനേറ്ററുമായ അഷ്റഫ് ചോദ്യം ചെയ്യുകയും വാഹനങ്ങളുടെ നിര ഫോട്ടോ എടുക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ, ടോൾ ജീവനക്കാരനായ ആൻറണി അഷ്റഫിനെ തടയുകയും ഫോൺ പിടിച്ചുവാങ്ങുകയും ചെയ്തു. ഫോട്ടോയെടുക്കാൻ ശ്രമിച്ചാൽ കണ്ണടിച്ച് പൊട്ടിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും കുടുംബാംഗങ്ങളെ അസഭ്യം പറയുകയും ചെയ്തു. തുടർന്നാണ് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.