ml61കൊളത്തൂർ: പള്ളിയാൽകുളമ്പിൽ വാഹനാപകടം: ബൈക്ക് യാത്രികർക്ക് പരിക്ക്

പള്ളിയാൽ കുളമ്പിൽ വാഹനാപകടം; ബൈക്ക് യാത്രികർക്ക് പരിക്ക് കൊളത്തൂർ: കൊളത്തൂർ പടപ്പറമ്പ് റോഡിൽ ബൈക്ക് കാറിലിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികർക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്കാണ് അപകടം. പരിക്കേറ്റവരെ മാലാപറമ്പ് എം.ഇ.എസ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ കാറും ബൈക്കും ഭാഗികമായി തകർന്നു. കൊളത്തൂർ -മലപ്പുറം റോഡിൽ പള്ളിയാൽ കുളമ്പ് മുതൽ പടപ്പറമ്പ് വരെയുള്ള ഭാഗങ്ങളിൽ പൊന്തക്കാടുകൾ വളർന്നുനിൽക്കുന്നത് അപകട സാധ്യത വർധിപ്പിക്കുന്നുണ്ട്. വളവുകളോട് റോഡിലെ പൊന്തക്കാടുകൾ പലപ്പോഴും എതിർ ദിശയിലെ വാഹനങ്ങളെ കാഴ്ചയിൽനിന്ന് മറക്കുന്നുണ്ട്. photo/ kolathur accident car: കൊളത്തൂർ പള്ളിയാൽ കുളമ്പിൽ അപകടത്തിൽപ്പെട്ട കാർ kolathur accident bike: അപകടത്തിൽ തകർന്ന് ബൈക്ക്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.