ml71മങ്കടയില്‍ ഹോമിയോ ഡിന്‍പന്‍സറി അനുവദിച്ചു.

മങ്കടയില്‍ ഹോമിയോ ഡിസ്െപന്‍സറി അനുവദിച്ചു മങ്കട: മങ്കട ഗ്രാമപഞ്ചായത്തില്‍ ഹോമിയോ ഡിസ്െപന്‍സറി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായതായി ടി.എ. അഹമ്മദ് കബീര്‍ എം.എല്‍.എ അറിയിച്ചു. സംസ്ഥാനത്തെ വിവിധ നിയോജക മണ്ഡലങ്ങളില്‍ ഹോമിയോ ആശുപത്രിയില്ലാത്ത പഞ്ചായത്തുകളില്‍ അവ അനുവദിക്കണമെന്ന് നേരത്തേ ആവശ്യം ഉന്നയിച്ചിരുന്നു. ഇതി​െൻറ അടിസ്ഥാനത്തില്‍ കഴിഞ്ഞ രണ്ട് തവണയായി സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നുവെങ്കിലും ഉത്തരവിറങ്ങാന്‍ വൈകുകയായിരുന്നു. ഹോമിയോ ആശുപത്രി ആരംഭിക്കുന്നതിന് ആവശ്യമായ കെട്ടിടം മങ്കട ഗ്രാമപഞ്ചായത്ത് കണ്ടെത്തി നല്‍കണം. ആവശ്യമായ ജീവനക്കാരെ സര്‍ക്കാര്‍ നിയമിക്കും. ഹോമിയോപ്പതി ഡയറക്ടര്‍ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ ആവശ്യമായ തസ്തിക സൃഷ്ടിക്കുക. അടിസ്ഥാന സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കും. സംസ്ഥാനത്ത് ഇതോടൊപ്പം അനുവദിച്ച 30 ഹോമിയോ ഡിസ്പെന്‍സറികള്‍ക്കും ആവശ്യമായ ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ളവ ഒരുക്കുന്നതിന് ഒരു കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. നടപടിക്രമങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി എത്രയും വേഗം പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് എം.എല്‍.എ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.