പന്തിഭോജനത്തി​െൻറ നൂറാം വാർഷികാഘോഷം ഇന്ന്​ എരവിമംഗലത്ത്​

പെരിന്തൽമണ്ണ: പന്തിഭോജനത്തി​െൻറ നൂറാം വാർഷികാഘോഷം എരവിമംഗലത്ത് ശനിയാഴ്ച ആഘോഷിക്കും. ചെറുകാട് സ്മാരക ട്രസ്റ്റി​െൻറ ആഭിമുഖ്യത്തിലാണ് പരിപാടി. ജൂലൈ 15ന് രാവിെല 10ന് എരവിമംഗലം പാലോളി മന പരിസരത്ത് സാംസ്കാരിക മന്ത്രി എ.കെ. ബാലൻ വാർഷികം ഉദ്ഘാടനം െചയ്യും. നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാഥിതിയാകും. ഡോ. അനിൽ ചേലേമ്പ്ര മുഖ്യപ്രഭാഷണം നടത്തും. സാമൂഹിക പരിഷ്കരണത്തിന് നേതൃത്വം വഹിച്ച വാസുദേവൻ നമ്പൂതിരിയുടെ മക്കളായ വാസുേദവൻ നമ്പൂതിരി, സുബ്രഹ്മണ്യൻ നമ്പൂതിരി, സത്യവതി, ഇന്ദിര പന്തിഭോജനത്തിൽ പെങ്കടുത്തവരുടെ പിൻമുറക്കാരായ കാളി, ഗോപാലൻ, മല്ലിച്ചി, കുഞ്ഞാണി എന്ന മുഹമ്മദ് എന്നിവരെ ചടങ്ങിൽ ആദരിക്കുന്നുണ്ട്. പ്രമുഖർ സംബന്ധിക്കും. ആയിരം പേർ ഇേതാടൊപ്പം സംഘടിപ്പിക്കുന്ന പന്തിഭോജനത്തിൽ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.