റേഷൻ ഗോതമ്പ് കള്ളക്കടത്ത്; ഒരാൾ അറസ്​റ്റിൽ

260 ചാക്ക് ഗോതമ്പ് പിടികൂടി കുറ്റിപ്പുറം: റേഷൻ ഗോതമ്പ് മറിച്ച് വിൽകുന്ന സംഘത്തിലെ കണ്ണിയെ പൊലീസ് അറസ്റ്റ് ചെയ്തു. മറിച്ച് കടത്തുകയായിരുന്ന 260 ചാക്ക് റേഷൻ ഗോതമ്പും കുറ്റിപ്പുറം പൊലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ ഡിവൈ.എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിൽ ഡിവൈ.എസ്.പിയുടെ സ്ക്വാഡും കുറ്റിപ്പുറം പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കെ.എൽ 53 കെ 6250 എന്ന ലോറിയിൽ കടത്തുകയായിരുന്ന റേഷൻ ഗോതമ്പ് പൊലീസ് പിടികൂടിയത്. ലോറി ൈഡ്രവർ ഏലംകുളം സ്വദേശി മുള്ളതൊടി പ്രവീണിനെ (29) അറസ്റ്റ് ചെയ്തു. വളാഞ്ചേരിയിലെ പാറശ്ശേരി ഗ്രൂപാണ് റേഷനരി കടത്തിയതെന്ന് കുറ്റിപ്പുറം പൊലീസ് പറഞ്ഞു. ഇത്തരത്തിൽ ഗോതമ്പ് കടത്തുന്ന സംഘം ജില്ലയിൽ സജീവമാണെന്നും ഇത്തരക്കാരെ വലയിലാക്കാനുള്ള അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു. മാസങ്ങൾക്ക് മുമ്പും കുറ്റിപ്പുറം മിനിപമ്പയിൽ റേഷൻ ഗോതമ്പ് പിടികൂടിയിരുന്നു. കുറ്റിപ്പുറത്ത് കോളറക്ക് പിന്നാലെ മലേറിയയും; ആരോഗ്യവകുപ്പ് പ്രതികൂട്ടിൽ കുറ്റിപ്പുറം: കോളറക്ക് പിന്നാലെ മലേറിയയും സ്ഥിരീകരിച്ച കുറ്റിപ്പുറത്ത് െഡങ്കിപ്പനിയും ഡയേറിയയും പടർന്നിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ കാര്യമായി നടക്കുന്നില്ലെന്ന് നാട്ടുകാർ. ആരോഗ്യവകുപ്പ് വേണ്ടത്ര പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നില്ലെന്ന് പരാതിയുണ്ട്. സൂപർ ക്ലോറിനേഷൻ, പ്രതിരോധ ബോധവത്കരണം എന്നിവ കാര്യമായി കുറ്റിപ്പുറത്തുണ്ടായിട്ടില്ലെന്നാണ് പരാതി. ആരോഗ്യവകുപ്പ് ഓഫിസിന് മൂക്കിന് താഴെ പൊലീസ് പിടിച്ചിട്ട വാഹനങ്ങൾ കൊതുക് വളർത്തൽ കേന്ദ്രമാണ്. പൊലീസ് ഉദ്യോഗസ്ഥർക്ക് പനിബാധിച്ചതോടെ സ്േറ്റഷനിലെ കസ്റ്റഡി വാഹനങ്ങൾ മാറ്റിയിരുന്നു. എന്നാൽ നൂറ് കണക്കിന് കുടുംബങ്ങൾ താമസിക്കുന്ന പൊലീസ് ഡംബ് യാർഡിലെ വാഹനങ്ങളിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ കൊതുക് പെറ്റ് പെരുകുകയാണ്. പ്രതിഷേധിച്ചിട്ടും പരാതി പറഞ്ഞിട്ടും നടപടിയില്ലാത്തതിനാൽ ഇവിടെയുള്ള കുടുംബങ്ങൾ വീട് മാറിപ്പോകേണ്ട അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.