റേഷൻകാർഡ് വിതരണം

തിരൂരങ്ങാടി: താലൂക്കിലെ അതാത് സ്ഥലങ്ങളിൽ രാവിലെ 9.30 മുതൽ അഞ്ച് വരെ നടക്കും. വിതരണകേന്ദ്രങ്ങൾ: ശനി - എ.ആർ.ഡി നമ്പർ 145, 146 (ഐ.യു.എച്ച്.എസ് പറപ്പൂർ), 147 (ഹിദായത്തുസ്സ്വിബ്യാൻ മദ്റസ തെക്കേക്കുളമ്പ്), 143, 141, 142 (റേഷൻകട പരിസരം). ഞായറാഴ്ച -158, 159 (ജി.യു.പി സ്‌കൂൾ എടരിക്കോട്), 160 (അമ്പലവട്ടം സെൻട്രൽ ബിൽഡിങ്). 'താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ മാറ്റണമെന്ന്' തിരൂരങ്ങാടി: താലൂക്ക് ആശുപത്രി സൂപ്രണ്ടിനെ മാറ്റി നിയമിക്കണമെന്ന് ബി.ജെ.പി തിരൂരങ്ങാടി നഗരസഭ കമ്മിറ്റി ആവശ്യപ്പെട്ടു. കാസർകോട് മഞ്ചേശ്വരം സ്വദേശിയായ സൂപ്രണ്ടിന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ കഴിയുന്നില്ല. പലസമയങ്ങളിലും സൂപ്രണ്ട് സ്ഥലത്തില്ലാത്ത അവസ്ഥയാണെന്നും അത് ആശുപത്രി പ്രവർത്തനത്തെ ബാധിക്കുന്നതായും യോഗം അഭിപ്രായപ്പെട്ടു. കളത്തിൽ ഗിരീഷ്‌കുമാർ അധ്യക്ഷത വഹിച്ചു. സി.പി. സുധാകരൻ, കെ. ഹരിദാസൻ, തൈശ്ശേരി നാരായണൻ എന്നിവർ സംസാരിച്ചു. കുടുംബസംഗമവും അനുമോദന ചടങ്ങും തിരൂരങ്ങാടി: നാഷനൽ വിശ്വകർമ ഫെഡറേഷൻ എ.ആർ നഗർ പഞ്ചായത്ത് കമ്മിറ്റി കുടുബസംഗമവും ഉന്നതവിജയം നേടിയവരെ അനുമോദിക്കുന്ന ചടങ്ങും ഞായറാഴ്ച രാവിലെ 10 മുതൽ കൊടുവായൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രഹാളിൽ നടക്കും. ദേശീയ പ്രസിഡൻറ് രവി ചേർപ്പ് പരിപാടി ഉദ്ഘാടനം ചെയ്യും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.