പുതിയ വില്ലന്‍ എച്ച് 1 എന്‍ 1

മലപ്പുറം: ജില്ലയില്‍ ആരോഗ്യരംഗത്ത് പുതിയ വില്ലനായി എച്ച് 1 എന്‍ 1. ചൊവ്വാഴ്ച എടപ്പാളിലെ ഒരുമരണം ഉള്‍പ്പെടെ ഈ വര്‍ഷം ജില്ലയില്‍ അഞ്ച് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ മൂന്നെണ്ണം പെരിന്തല്‍മണ്ണയിലാണ്. കഴിഞ്ഞവര്‍ഷം 21 കേസുകള്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാപിക്കുന്ന രോഗമായതിനാല്‍ ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ സ്വീകരിച്ചുവരികയാണ്. പനി, തൊണ്ട വേദന, മൂക്കൊലിപ്പ്, ചുമ, ശ്വാസതടസ്സം എന്നിവയാണ് ലക്ഷണങ്ങള്‍. തലവേദന, അതിസാരം, ഛര്‍ദി, വിറയല്‍, ക്ഷീണം എന്നിവയും ഉണ്ടാകും. ഇവ ഉള്ളവര്‍ ഉടന്‍ ചികിത്സ തേടണം. ഗര്‍ഭിണികള്‍, പ്രമേഹബാധിതര്‍ തുടങ്ങിയവര്‍ക്ക് പനിബാധിച്ചാല്‍ പ്രത്യേക നിരീക്ഷണം വേണം. എച്ച് 1 എന്‍ 1 റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. രോഗപകര്‍ച്ചക്കെതിരെ പ്രതിരോധ മരുന്നായ ഒസള്‍ട്ടാമിവിര്‍ ഗുളികകള്‍ സര്‍ക്കാര്‍ ആശുപത്രികളിലും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ബുധനാഴ്ച എച്ച് 1 എന്‍ 1 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്തിനായി ജില്ല മെഡിക്കല്‍ ഓഫിസര്‍ പ്രോഗ്രാം ഓഫിസര്‍മാരുടെ പ്രത്യേക യോഗം വിളിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.