‘ഹലോ ഇംഗ്ളീഷ്’ പദ്ധതിക്ക് വലിയാട് സ്കൂളില്‍ തുടക്കം

കോഡൂര്‍: പൊതുവിദ്യാലയങ്ങളിലെ കുട്ടികള്‍ക്ക് മെച്ചപ്പെട്ട ഇംഗ്ളീഷ് പഠനം ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് സര്‍വ ശിക്ഷ അഭിയാന്‍ ആവിഷ്കരിച്ച ‘ഹലോ ഇംഗ്ളീഷ്’ പദ്ധതി സ്കൂളുകളില്‍ തുടങ്ങി. പൊതുവിദ്യാലയങ്ങളെ അവഗണിച്ച് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ തേടുന്നത് ഒഴിവാക്കുകയാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. പ്രത്യേക പരിശീലനം ലഭിച്ച അധ്യാപകരാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്. അധ്യാപക രക്ഷാകര്‍തൃ സമിതിയുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. വലിയാട് യു.എ.എച്ച്.എം.എല്‍.പി സ്കൂളില്‍ കോഡൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ് പി.പി. അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ. രമാദേവി, സ്ഥിരം സമിതി അധ്യക്ഷരായ എം.ടി. ബഷീര്‍, കെ.എം. സുബൈര്‍, സജ്നമോള്‍ ആമിയന്‍, അംഗങ്ങളായ അബ്ദുന്നാസര്‍ കുന്നത്ത്, മുഹമ്മദലി കടമ്പോട്ട്, പ്രഥമാധ്യാപകന്‍ കെ.എം. മുസ്തഫ, എം.ടി.എ പ്രസിഡന്‍റ് എം.ടി. ഫരീദ റിയാസ്, ബി.ആര്‍.സി ട്രെയിനര്‍ ബിന്ദു എന്നിവര്‍ സംസാരിച്ചു. അധ്യാപിക കെ.ആര്‍. നാന്‍സി ക്ളാസിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.