ജില്ലയിൽ രണ്ടിടത്ത്​ കഞ്ചാവ്​ വേട്ട; പിടികൂടിയത്​ അഞ്ച്​ കിലോ

മഞ്ചേരി: ജില്ലയിൽ മഞ്ചേരി, വേങ്ങര എന്നിവിടങ്ങളിൽ നിന്നായി അഞ്ചുകിലോ കഞ്ചാവ് പിടികൂടി. ആന്ധ്രയിൽനിന്ന് ട്രെയിൻ മാർഗം കൊണ്ടുവന്ന നാല് കി.ഗ്രാം കഞ്ചാവുമായി മഞ്ചേരി തുറക്കൽ ജങ്ഷനിൽനിന്ന് മധ്യവയസ്കനെ പിടികൂടി. തിരൂർ വെട്ടം വില്ലേജ് ആലിൻചുവട് അരയ‍​െൻറ പുരയ്ക്കൽ വീട്ടിൽ ഹുസൈനാണ് (51) പിടിയിലായത്. ജില്ലയിലെ പ്രധാന മൊത്ത കഞ്ചാവ് വിൽപനക്കാരനാണ് ഇയാൾ. ആന്ധ്രയിൽനിന്ന് കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളുമായി നേരിട്ട് ബന്ധമുണ്ട്. ചോദ്യം ചെയ്യലിൽ ട്രെയിൻ മാർഗം കഞ്ചാവ് കടത്തുന്ന സംഘങ്ങളെക്കുറിച്ച് ചില നിർണായക വിവരങ്ങൾ ലഭിച്ചതായി എക്സൈസ് പറഞ്ഞു. പിടികൂടിയ കഞ്ചാവിന് വിപണിയിൽ ലക്ഷം രൂപയോളം വില വരും. അന്ധ്രയിൽനിന്ന് കിലോഗ്രാമിന് 5,000 രൂപാക്ക് വാങ്ങി ഇവിടെ 25,000 രൂപക്കാണ് വിൽക്കുന്നത്. മലയാളത്തിന് പുറമെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക്, അറബി ഭാഷകളും കൈകാര്യം ചെയ്യും. വടകര എൻ.ഡി.പി.എസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കഴിഞ്ഞ ആഴ്ച രണ്ടുകിലോ കഞ്ചാവുമായി കാരക്കുന്നുനിന്ന് ഒരാളെ എക്സൈസ് സംഘം പിടികൂടിയിരുന്നു. ക്രിസ്മസും പുതുവത്സരവും പ്രമാണിച്ച് ലഹരി വസ്തുക്കൾക്കെതിരെ പരിശോധന തുടരുകയാണ്. പരിശോധനക്ക് എക്സൈസ് ഇൻസ്പെക്ടർ സി. ശ്യാംകുമാർ, പ്രിവൻറീവ് ഓഫിസർമാരായ ജയപ്രകാശ്, അബ്ദുൽ നാസർ, സി.ഇ.ഒമാരായ രഞ്ജിത്ത്, സഫീറലി, പ്രദീപ്, സാജിത്ത്, പ്രശാന്ത്, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി. മലപ്പുറം: ഒരുകിലോ 200 ഗ്രാം കഞ്ചാവുമായി പൽപ്പറ്റ പള്ളിയാർപടി സ്വദേശി ഷാജി എന്ന ബാബുവാണ് (33) വേങ്ങര യാറംപടിയിൽനിന്ന് പിടിയിലായത്. രഹസ്യവിവരത്തെ തുടർന്ന് മലപ്പുറം എക്സൈസ് സ്പെഷൽ സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയാലയ്. വാടക ക്വാേട്ടഴ്സിൽ സൂക്ഷിച്ച നിലയിലായിരുന്നു. പിടിയിലായ ആൾ നേരത്തേ സമാന കേസിൽ അറസ്റ്റിലായിരുന്നു. എക്സൈസ് ഇൻസ്പെക്ടർ പി. ശ്രീരാജ്, അസി. എക്സൈസ് ഇൻസ്പെക്ടർ അബ്ദുൽ റഷീദ്, സിവിൽ എക്സൈസ് ഒാഫിസർമാരായ ഹംസ, പ്രഭാകരൻ, മുഹമ്മദലി എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. മലപ്പുറം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. caption photo: mplas sain (51) ഹുസൈൻ Manjeri Kanchavu Case mplas shaji kanjave ഷാജി എന്ന ബാബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.