സ്കൂൾ കുട്ടികൾക്കടക്കം ലഹരി വിൽപന; വ്യാപാരി മൂന്നാം തവണയും പിടിയിൽ

വണ്ടൂർ: സ്‌കൂൾ വിദ്യാർഥികൾക്ക് കഞ്ചാവുൾപ്പെടെയുള്ള ലഹരി വസ്തുക്കൾ വിൽക്കുന്നയാൾ എക്‌സൈസ് പിടിയിൽ. താലൂക്ക് ആശുപത്രിക്ക് മുമ്പിൽ പലചരക്ക് കച്ചവടം നടത്തുന്ന മലപ്പുറം പൊന്മള സ്വദേശി കോഴിച്ചേരി മുഹമ്മദാണ് (61) അറസ്റ്റിലായത്. സമാന കേസുകളിൽ മുമ്പ് രണ്ടുതവണ ഇയാൾ എക്സൈസി​െൻറയും പൊലീസി​െൻറയും പിടിയിലായിട്ടുണ്ട്. ആശുപത്രിക്ക് മുമ്പിലെ സ്വന്തം കെട്ടിടത്തിൽ നടത്തുന്ന പലചരക്ക് കച്ചവടത്തി​െൻറ മറവിലാണ് ലഹരി വിൽപനയെന്ന് അധികൃതർ പറഞ്ഞു. 40 ഗ്രാം കഞ്ചാവ്, 90 പാക്കറ്റ് ഹാൻസ്, ഇവ സൂക്ഷിച്ചിരുന്ന ആക്ടിവ സ്‌കൂട്ടർ എന്നിവ എക്സൈസ് കസ്റ്റഡിയിലെടുത്തു. ഹാൻസ് പാക്കറ്റ് ഒന്നിന് 50 രൂപ വരെ ഈടാക്കിയാണ് വിൽപനയെന്ന് എക്സൈസ് അധികൃതർ പറഞ്ഞു. അസി. എക്സൈസ് ഇൻസ്‌പെക്ടർ ജയചന്ദ്രപ്രകാശ്, പ്രിവൻറീവ് ഓഫിസർമാരായ യു. കുഞ്ഞാലൻകുട്ടി, എൻ. ശങ്കരനാരായണൻ, സി.ഇ.ഒമാരായ ടി.കെ. സതീഷ്, എം.ടി. ഹരീഷ്, എൻ. സവാദ്, കെ. ഫസീല എന്നിവരടങ്ങിയ സംഘമാണ് പരിശോധനക്ക് നേതൃത്വം നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.