'ഭാരതപ്പുഴ സംരക്ഷണത്തിന് സമഗ്ര പദ്ധതി നടപ്പാക്കണം'

കൂറ്റനാട്: ഭാരതപ്പുഴ സംരക്ഷിക്കാൻ സമഗ്ര പദ്ധതി നടപ്പാക്കണമെന്ന് സി.പി.എം തൃത്താല ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. നെല്ല് സംഭരണം കാര്യക്ഷമമാക്കുക, തിരുമിറ്റക്കോട് തടയണ യാഥാർഥ്യമാക്കുക, കൂടല്ലൂര്‍ ഹൈസ്‌കൂളില്‍ പ്ലസ് ടു അനുവദിക്കുക, കൂറ്റനാട്-പെരിങ്ങോട് റോഡ് പി.ഡബ്ല്യു.ഡി ഏറ്റെടുക്കുക, തിരുമിറ്റക്കോട് മാവേലി സ്‌റ്റോര്‍ ആരംഭിക്കുക, പറക്കുളം കുടിവെള്ള പദ്ധതി കമീഷന്‍ ചെയ്യുക, കൂറ്റനാട് സ​െൻറര്‍ സമഗ്ര വികസനം നടപ്പാക്കുക, തൊഴിലുറപ്പ് പദ്ധതി കാര്‍ഷികമേഖലയിലേക്ക് വ്യാപിപ്പിക്കുക, വി.കെ കടവ് ജി.എം.എൽ.പി സ്‌കൂള്‍ സ്ഥലം സര്‍ക്കാര്‍ അക്വയര്‍ ചെയ്യുക തുടങ്ങി 20 പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. പൊതുചര്‍ച്ചയില്‍ എം.സി. അശോകന്‍, വി. മുസ്തഫ, എ.എം. അച്യുതന്‍കുട്ടി, ടി. പ്രമോദ് ചന്ദ്രന്‍, കെ.പി. പ്രജീഷ്, എന്‍. അനീഷ്, പി. സരോജിനി, പി.വി. രജീഷ്, വി.പി. രാജന്‍, എ.എം. രാജന്‍, വിശാരദ, ടി.കെ. ചന്ദ്രശേഖരന്‍, എം.വി. ബിന്ദു, സി. സച്ചിദാനന്ദന്‍, പി.പി. ഷാജു, ടി. സുഹ്റ, ടി.പി. ഷെഫീഖ്, കെ. സുബ്രഹ്മണ്യന്‍, വി.പി. റജീന, സി.കെ. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു. സംസ്ഥാന കമ്മിറ്റിയംഗം എം.ബി. രാജേഷ് എം.പി മറുപടി പറഞ്ഞു. രണ്ടാംദിവസം ഏരിയ സെക്രട്ടറി വി.കെ. ചന്ദ്രന്‍ മറുപടി പറഞ്ഞു. ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ കെ.വി. രാമകൃഷ്ണന്‍, പി. മമ്മിക്കുട്ടി എന്നിവര്‍ സംബന്ധിച്ചു. ഏഴ് ലോക്കല്‍ കമ്മിറ്റികളില്‍നിന്നായി 140 പ്രതിനിധികള്‍ പങ്കെടുത്തു. കെ.പി. ശ്രീനിവാസന്‍ ക്രഡന്‍ഷ്യല്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. വൈകീട്ട് റെഡ് വളൻറിയര്‍ മാര്‍ച്ച്, പ്രകടനം എന്നിവയോടെ പടിഞ്ഞാറങ്ങാടി സ​െൻററിൽ നടന്ന പൊതുസമ്മേളനം കേന്ദ്ര കമ്മിറ്റിയംഗം എ.കെ. ബാലന്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറിയായി വി.കെ. ചന്ദ്രനെയും 20 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു. സോളാര്‍: കുറ്റക്കാർക്ക് രക്ഷപ്പെടാനാവില്ല -മന്ത്രി ആനക്കര: സോളാര്‍ അഴിമതി കേസില്‍ ജുഡീഷ്യല്‍ അന്വേഷണ കമീഷന്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ഉമ്മന്‍ ചാണ്ടിയും യു.ഡി.എഫ് നേതാക്കളും രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് മന്ത്രി എ.കെ. ബാലൻ. സി.പി.എം തൃത്താല ഏരിയ സമ്മേളനത്തോടനുബന്ധിച്ച് പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കമീഷന്‍ റിപ്പോര്‍ട്ടിലെ പുറത്തുവരാനിരിക്കുന്ന കണ്ടെത്തലുകള്‍ മുന്‍കൂട്ടി കണ്ടാണ് രമേശ് ചെന്നിത്തല പടയൊരുക്കം ജാഥ സംഘടിപ്പിച്ചത്. അതുകൊണ്ടാണ് കമീഷന്‍ റിപ്പോർട്ട് ഉടന്‍ പുറത്തുവിടണമെന്നും നിയമസഭ സമ്മേളനം നടത്തണമെന്നും നിര്‍ബന്ധിച്ചതും. നവ ഉദാരവത്കരണ നയങ്ങള്‍ക്ക് ബദല്‍ ഉയര്‍ത്തിപ്പിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പാർട്ടികളുമായി ഏതെല്ലാം തലത്തില്‍ യോജിക്കാം എന്നതില്‍ വ്യക്തമായ നയമുള്ള പാർട്ടിയാണ് സി.പി.എം. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി തെറ്റുകളില്‍നിന്ന് തെറ്റുകളിലേക്ക് സഞ്ചരിക്കുകയാണ്. വിലക്കയറ്റം രൂക്ഷമായി. കാര്‍ഷിക, വ്യവസായ മേഖലകള്‍ പൂര്‍ണമായും തകര്‍ന്നു. ബി.ജെ.പിയെ എതിര്‍ക്കാന്‍ യു.ഡി.എഫ് തയാറാകുന്നില്ലെന്ന് മാത്രമല്ല തക്കം കിട്ടിയാല്‍ എൽ.ഡി.എഫിനെ തകര്‍ക്കാനും ആക്രമിക്കാനും ശ്രമിക്കുകയാണ്. ഏരിയ സെക്രട്ടറി വി.കെ. ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം എം.ബി. രാജേഷ് എം.പി, ജില്ല സെക്രട്ടേറിയറ്റംഗങ്ങളായ കെ.വി. രാമകൃഷ്ണന്‍, പി. മമ്മിക്കുട്ടി എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം കണ്‍വീനര്‍ ടി.പി. മുഹമ്മദ് സ്വാഗതം പറഞ്ഞു. വിനേഷും അശോകനും കാൽനടയായി ശബരിമലയിലേക്ക് ആനക്കര: കാൽനടയായി ശബരിമല തീർഥാടനത്തിന് ആനക്കരയില്‍നിന്ന് രണ്ടുപേർ. ആനക്കര കൊരട്ടി പറമ്പില്‍ പരേതനായ രാഘവ‍​െൻറ മകൻ വിനേഷ് (32), കൊരട്ടി പറമ്പില്‍ നാരായണ‍​െൻറ മകൻ അശോകന്‍ (30) എന്നിവരാണ് അയ്യപ്പനെ കാണാനുള്ള യാത്ര വേറിട്ട വഴിയിലാക്കിയത്. ഇരുവരും നേരേത്ത നിരവധിതവണ ദർശനം നടത്തിയിട്ടുണ്ട്. ആനക്കര ശിവക്ഷേത്രത്തില്‍ കെട്ട് നിറച്ച് ഞായറാഴ്ച ഇരുവരും യാത്ര തുടർന്നു. ഗുരുവായൂര്‍ ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയ ശേഷമാണ് മല ചവിട്ടുന്നത്. പത്ത് ദിവസത്തിനകം മലയിലെത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ചിത്രം (കാല്‍ നട ) ആനക്കര സ്വദേശികളായ വിനേഷും അശോകനും കാല്‍നടയായി ശബരിമലയാത്രയിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.