പ്രൈവറ്റ് ഫാര്‍മസിസ്​റ്റ്​ അസോസിയേഷന്‍ ജില്ല സമ്മേളനം---------------------------------------

നിലമ്പൂര്‍: കേരള പ്രൈവറ്റ് ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ജില്ല സമ്മേളനം നിലമ്പൂരില്‍ പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ് അധ‍്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി ഇ.പി. ഷിബു, സംസ്ഥാന സെക്രട്ടറി ഗലീലിയോ ജോര്‍ജ്, സംസ്ഥാന വൈസ് പ്രസിഡൻറ് കെ.കെ. വിമല, കേരള ഗവ. ഫാര്‍മസിസ്റ്റ് അസോസിയേഷന്‍ ജില്ല കമ്മിറ്റി അംഗം ശ്രീധരന്‍ മേലേത്തൊടി, സി. ബാലകൃഷ്ണന്‍, കെ.പി. ബാബുരാജ്, ശ്രീപ്രകാശ്, സി. സന്തോഷ് തുടങ്ങിയവര്‍ സംസാരിച്ചു. സംസ്ഥാന സര്‍ക്കാറി‍​െൻറ ആര്‍ദ്രം പദ്ധതിയില്‍നിന്ന് ഫാര്‍മസിസ്റ്റുകളെ ഒഴിവാക്കിയതില്‍ പ്രതിഷേധിച്ചു. ഭാരവാഹികൾ: ടി. ഷുഹൈബ് (സെക്ര), കെ. ലീന (പ്രസി), പി. രാമനുണ്ണി (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.