വൈദ്യുതി ലൈനിന് മുകളിൽ തെങ്ങും കവുങ്ങും വീണു; വൻ ദുരന്തം ഒഴിവായി

തിരൂരങ്ങാടി: ലൈനിന് മുകളിലേക്ക് തെങ്ങും കവുങ്ങും വീണ് വൈദ്യുതി തൂണുകൾ തകർന്നു വീണു. ചെറുമുക്ക് സലാമത്ത് നഗറിൽ ബുധനാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് സംഭവം. സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തെങ്ങും കവുങ്ങുമാണ് കടപുഴകി വീണത്. സ്കൂൾ വിട്ട് അൽപസമയം വ്യത്യാസത്തിലാണ് ഇവ വീണത്. സ്കൂൾ വിദ്യാർഥികളും വഴി യാത്രക്കാരും തലനാരിഴക്കാണ് രക്ഷപെട്ടത്. ശബ്ദം കേട്ട് റോഡിലുള്ളവർ ഓടിയതിനാൽ അപകടത്തിൽ പെട്ടില്ല. പ്രദേശവാസികൾ അറിയിച്ചതിനെ തുടർന്ന് തിരൂരങ്ങാടിയിൽ കെ.എസ്.ഇ.ബി ജീവനക്കാരെത്തിയ ശേഷമാണ് പൊട്ടിവീണ ലൈൻ മാറ്റിയത്. ചെറുമുക്ക് സലാമത്ത് നഗറിൽ വൈദ്യുതി ലൈനിന് മുകളിലേക്ക് തെങ്ങും കവുങ്ങും വീണപ്പോൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.