വ‍്യാപാരികളുടെ ഓണാഘോഷം വെറ്റിലക്കൊല്ലി കോളനിയിൽ

നിലമ്പൂർ: മർച്ചൻറ് അസോസിയേഷ‍​െൻറ ഇത്തവണത്തെ ഓണാഘോഷം ചാലിയാർ പഞ്ചായത്തിലെ വെറ്റിലക്കൊല്ലി കോളനിവാസികൾക്കൊപ്പം. വ‍്യാഴാഴ്ചയാണ് കോളനിയിൽ ഓണാഘോഷം സംഘടിപ്പിക്കുകയെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആഘോഷത്തി‍​െൻറ ഭാഗമായി ചാലിയാർ ആരോഗ‍്യ കേന്ദ്രവുമായി സഹകരിച്ച് കോളനിയിൽ മെഡിക്കൽ ക‍്യാമ്പും നടത്തും. 28 കുടുംബങ്ങളുള്ള കോളനിയിൽ എല്ലാവർക്കും പുതുവസ്ത്രങ്ങൾ നൽകും. വിഭവ സമൃദ്ധമായ ഓണസദ‍്യയും വിളമ്പും. കഴിഞ്ഞ വർഷം പ്ലാക്കൽചോല കോളനിയിലായിരുന്നു മർച്ചൻറ് അസോസിയേഷ‍​െൻറ ഓണാഘോഷം. വാർത്തസമ്മേളനത്തിൽ അസോസിയേഷൻ നിലമ്പൂർ യൂനിറ്റ് പ്രസിഡൻറ് യു. നരേന്ദ്രൻ, സെക്രട്ടറി വിൻസൻറ് എ. ഗോൺസാഗ, പി. വേണുഗോപാൽ, പി. ഹരിദാസ്, മനോജ് ലാൽ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.