ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജ് ചോർച്ച; പരിഹാരനിർദേശം ബുധനാഴ്ച സമർപ്പിക്കും

പൊന്നാനി: ചമ്രവട്ടം റെഗുലേറ്റർ കം ബ്രിഡ്ജി​െൻറ ചോർച്ച പരിഹരിക്കുന്നതിന് ചമ്രവട്ടം റെഗുലേറ്റർ ഡിവിഷൻ തയാറാക്കിയ പരിഹാര നിർദേശം ബുധനാഴ്ച സർക്കാറിന് സമർപ്പിക്കും. പദ്ധതിയുടെ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹി ഐ.ഐ.ടി നടത്തിയ പഠന റിപ്പോർട്ട്‌ രണ്ട് മാസം മുമ്പ് റെഗുലേറ്റർ ഡിവിഷന് സമർപ്പിച്ചിരുന്നു. ഒരു കിലോമീറ്റർ നീളവും 70 ഷട്ടറുകളുമുള്ള റെഗുലേറ്ററി​െൻറ മധ്യഭാഗത്തെ ഷട്ടറുകൾക്കടിയിലൂടെയാണ് ചോർച്ചയുള്ളതായി ഡൽഹി ഐ.ഐ.ടി നടത്തിയ പഠനത്തിൽ കണ്ടെത്തിയത്. ഇതനുസരിച്ച് ഇപ്പോഴുള്ള മൂന്നര മുതൽ ഏഴ് മീറ്റർ വരെയുള്ള പൈലിങ്ങിനോട് ചേർന്ന് തൊട്ട് താഴെയായി 11.2 മീറ്റർ ആഴത്തിൽ പൈലിങ് നടത്തി ഷീറ്റുകൾ സ്ഥാപിച്ചാലേ ചോർച്ചക്ക് പരിഹാരം കാണാൻ കഴിയൂ എന്നാണ് ഐ.ഐ.ടി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇങ്ങനെ പുനഃക്രമീകരണം നടത്താൻ 51 കോടി രൂപയോളം ചെലവ് വരും. റെഗുലേറ്ററി​െൻറ ചോർച്ച പരിഹരിക്കുന്നതിന് 10 കോടി രൂപ സർക്കാർ കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. കൂടുതൽ ചെലവ് വരുകയാണെങ്കിൽ സർക്കാർതന്നെ വഹിക്കുമെന്നും ബജറ്റിൽ പറഞ്ഞിട്ടുണ്ട്. നാദബ്രഹ്മം കലാക്ഷേത്രക്ക് തുടക്കം എടപ്പാൾ: നാദബ്രഹ്മം കലാക്ഷേത്രക്ക് മന്ത്രി കെ.ടി. ജലീൽ ഉദ്ഘാടനം ചെയ്തു. ലിംക ബുക്ക് അവാർഡ് ജേതാവ് ശുകപുരം ദിലീപി​െൻറ നേതൃത്വത്തിൽ ശുകപുരത്ത് പ്രവർത്തനം ആരംഭിച്ച നാദബ്രഹ്മയിൽ 70 കുട്ടികൾക്കാണ് ആദ്യഘട്ടത്തിൽ ചെണ്ടമേളത്തിൽ സൗജന്യ പരിശീലനം നൽകുന്നത്. വട്ടംകുളം പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ പാറക്കൽ അധ്യക്ഷത വഹിച്ചു. ആലംകോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കല്ലൂർ രാമൻകുട്ടി മാരാർ, അനുഗ്രഹ പ്രഭാഷണം നടത്തി. ചെണ്ട വാദനത്തിൽ 50 വർഷം പൂർത്തിയാക്കിയ ശുകപുരം രാമകൃഷ്ണൻ, ശുകപുരം രാധാകൃഷ്ണൻ എന്നിവരെ മന്ത്രി ആദരിച്ചു. ദിലീപ് ശുകപുരം, എം.എ. നജീബ്, മോഹൻദാസ് ഞാണത്തിൽ, വട്ടംകുളം ശങ്കുണ്ണി, ആത്മജൻ പള്ളിപ്പാട്, വിലാസിനി, മണി എടപ്പാൾ, ഇ.വി. അനീഷ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.