നെൽകൃഷി വ്യാപനത്തിന് പദ്ധതിയുമായി താഴെക്കോട് പഞ്ചായത്ത്

കരിങ്കല്ലത്താണി: നെൽകൃഷിയുടെ വ്യാപനത്തിന് പദ്ധതിയൊരുക്കി താഴെക്കോട് പഞ്ചായത്ത്. ജലം സംരക്ഷിച്ച് നിർത്തി വരൾച്ചയെ നേരിടാൻ നെൽകൃഷിക്ക് കഴിയുമെന്ന നിലയിലാണ് നെൽകൃഷിയെ േപ്രാത്സാഹിപ്പിക്കുന്നത്. വിത്തും കൂലിയും നൽകിയാണ് കർഷകരെ സഹായിക്കുന്നത്. പദ്ധതി ഉദ്ഘാടനം നെല്ലിപ്പറമ്പ് നടകളത്തിൽ പഞ്ചായത്ത് പ്രസിഡൻറ് എ.കെ. നാസർ നിർവഹിച്ചു. വൈസ് പ്രസിഡൻറ് മറിയക്കുട്ടി തെക്കേക്കര, വികസനകാര്യ സ്ഥിരംസമിതി ചെയർമാൻ പി.ടി. ഹൈദ്രസ് ഹാജി, മെംബർമാരായ സുലൈമാൻ, എൻ. സജിത, കൃഷി അസിസ്റ്റൻറ് ഷബീർ അലി, കെ. ഫത്താഹ് എന്നിവർ പങ്കെടുത്തു. നെൽകൃഷി പദ്ധതി ഉദ്ഘാടനം എ.കെ. നാസർ നിർവഹിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.