സൗദിയിൽ വാഹനാപകടത്തിൽ മരിച്ച സിറാജുദ്ദീ​െൻറ മയ്യിത്ത് ഇന്ന് നാട്ടിലെത്തിക്കും

പരപ്പനങ്ങാടി: വ്യാഴാഴ്ച സൗദിയിലെ അബ്ഹ മക്കുവയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ച ചിറമംഗലം അറ്റത്തങ്ങാടി ചാളക്കപറമ്പില്‍ സെയ്തലവിയുടെ മകന്‍ സിറാജുദ്ദീ​െൻറ (29) മൃതദേഹം ശനിയാഴ്ച നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. രാവിലെ ഒമ്പതിന് കൊട്ടന്തല ഞായർകുളം ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും. കഴിഞ്ഞ 18നുണ്ടായ അപകടത്തില്‍ തിരുവനന്തപുരം അമരവിള താന്നിമൂട് ഫിറോസ്‌ മൻസിലില്‍ ഷഫീക്ക് പീർ മുഹമ്മദും (30) മരിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.