സ്വപ്നങ്ങള്‍ക്ക് പൂവിട്ടു; പൂക്കളമൊരുക്കാന്‍ ചങ്ങരംകുളത്ത് നാടന്‍ ചെണ്ടുമല്ലി റെഡി

ചങ്ങരംകുളം: ഓണത്തിന് പൂക്കളമൊരുക്കാന്‍ ചങ്ങരംകുളത്ത് നാടന്‍ ചെണ്ടുമല്ലി പൂക്കള്‍ വിരിയിച്ച സന്തോഷത്തിലാണ് ചിയ്യാനൂര്‍ മോഡേണ്‍ ക്ലബ് പ്രവര്‍ത്തകര്‍. കഴിഞ്ഞ വര്‍ഷം ചെണ്ടുമല്ലി കൃഷിയിറക്കി വിജയം കൊയ്ത ചിയ്യാനൂര്‍ മോഡേണ്‍ ജൈവ കര്‍ഷകസംഘം പ്രവര്‍ത്തകരാണ് ഇത്തവണയും വിജയത്തിലെത്തിയിരിക്കുന്നത്. മൈസൂരുവിൽനിന്ന് എത്തിച്ച 5000ത്തോളം ഹൈബ്രീഡ് തൈകളാണ് കൃഷിക്ക് യുവാക്കള്‍ നാട്ടിലെത്തിച്ചത്. കൃഷിക്കുള്ള ചെലവുമായി താരതമ്യം ചെയ്യുമ്പോള്‍ പൂകൃഷി നമ്മുടെ കാലാവസ്ഥക്ക് വലിയ ലാഭകരമല്ലെങ്കിലും മലയാളികള്‍ നാടന്‍ പൂക്കള്‍ ഉപയോഗിച്ച് പൂക്കളം ഒരുക്കട്ടെ എന്നാണ് യുവാക്കള്‍ പറയുന്നത്. ഓണക്കാലത്ത് ടണ്‍ കണക്കിന് പൂക്കളാണ് ഇതര സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തുന്നത്. നാട്ടില്‍ വിളയിക്കുന്ന പൂവിന് നല്ല ഡിമാൻറാണ് പോയവർഷങ്ങളിൽ അനുഭവപ്പെട്ടത്. കിലോക്ക് നൂറുരൂപ വിലയുള്ള ചെണ്ടുമല്ലിക്ക് ഓണസീസണാവുന്നതോടെ വില 200 കടക്കും. പ്രദേശത്ത് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി തരിശായിക്കിടന്ന ചിയ്യാനൂര്‍ പാടത്ത് ജൈവ നെല്‍കൃഷി നടത്തി വിജയം കണ്ട മോഡേണ്‍ ജൈവകര്‍ഷക സംഘം കഴിഞ്ഞ വര്‍ഷമാണ് ചെണ്ടുമല്ലി കൃഷിയില്‍ പരീക്ഷണം നടത്തിയത്. ഒരു ഏക്കറില്‍ കഴിഞ്ഞ വര്‍ഷം ഒരുക്കിയ ചെണ്ടുമല്ലി കൃഷി ഏറെ ജനശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഉപഹാരം നൽകി പെരുമ്പടപ്പ്: ബി.ഡി.എസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഹാഫിലിന് കാസിനോ കസിൻസി​െൻറ സ്നേഹോപഹാരം നൽകി. ഷെഹീൻ പട്ടേരി അധ്യക്ഷത വഹിച്ചു. സുഹൈൽ, നൂർ, യഹിയ, ഷെഹീൻ, ജുനൈദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.