കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് ഇന്ന് തെളിവെടുപ്പ് നടത്തും

കുറ്റിപ്പുറം: കുറ്റിപ്പുറം നിക്ഷേപ തട്ടിപ്പ് കേസിൽ പുതുതായി രജിസ്റ്റർ ചെയ്ത കേസിൽ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ശനിയാഴ്ച്ച കുറ്റിപ്പുറത്തെത്തി തെളിവെടുപ്പ് നടത്തും. രാവിലെ 11ന് കുറിപ്പുറത്തെത്തുന്ന ക്രൈംബ്രാഞ്ച് സംഘം പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിലെത്തിയാണ് പണം നഷ്ടപ്പെട്ടവരിൽ നിന്ന് മൊഴിയെടുക്കുന്നത്. തെളിവെടുപ്പിന് ഹാജരാകാൻ ആക്ഷൻ കൗൺസിൽ ഭാരവാഹികൾക്കും നിക്ഷേപത്തിൽ പണം നഷ്്ടപ്പെട്ടവർക്കും അറിയിപ്പ് ലഭിച്ചിട്ടുണ്ട്. പെരുമ്പടപ്പ് പുത്തൻപള്ളി മഹല്ല് തെരഞ്ഞെടുപ്പ് പെരുമ്പടപ്പ്: പുത്തൻപള്ളി മഹല്ല് ജമാഅത്ത് കമ്മിറ്റി തെരഞ്ഞെടുപ്പ് സെപ്റ്റംബർ 13 ന് നടത്താൻ തീരുമാനിച്ചു. രണ്ട് വർഷത്തോളമായി കേരള വഖഫ് ബോർഡ് ആണ് മഹല്ല് ഭരണം നടത്തിയിരുന്നത്. കേരള ഹൈകോടതി ഉത്തരവ് പ്രകാരം തിരൂർ സ്വദേശി അഡ്വ. എം.പി. ഹുസൈനെ റിട്ടേണിങ് ഓഫിസർ ആയി നിയമിച്ചു. രഹസ്യ ബാലറ്റിലൂടെയാണ് 11 അംഗ കമ്മിറ്റിയെ തെരഞ്ഞെടുക്കുക. ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വൈകീട്ട് വരെ നാമനിർദേശ പത്രിക സമർപ്പിക്കാം. 30ന് സൂക്ഷ്മപരിശോധന. സെപ്റ്റംബർ അഞ്ചിന് പിൻവലിക്കാം. ആറിന് അന്തിമ സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ച് 12ന് രാവിലെ എട്ട് മുതൽ നാല് വരെ തെരഞ്ഞെടുപ്പു നടത്തി അന്ന് തന്നെ ഫലം പ്രസിദ്ധീകരിക്കും. അസിസ്റ്റൻറ് റിട്ടേണിങ് ഓഫിസർ അഡ്വ. കെ.പി. ശരീഫ് ആണ്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.