ജപ്പാൻ കുടിവെള്ള പദ്ധതി: ഗുണഭോക്താക്കളിൽനിന്ന് വൻതുക ഈടാക്കുന്നതായി ആക്ഷേപം

പുലാപ്പറ്റ: പുലാപ്പറ്റയിലെയും സമീപ പ്രദേശങ്ങളിലെയും ജപ്പാൻ കുടിവെള്ള പദ്ധതി ഗുണഭോക്താക്കൾക്ക് വൻ തുകയുടെ ബിൽ ലഭിച്ചതായി ആക്ഷേപം. 1000വും 2000വും ബിൽ വരേണ്ട സ്ഥാനത്ത് 10,000വും 20,000വുമൊക്കെയാണ് വന്നിരിക്കുന്നത്. ചെർപ്പുളശ്ശേരിയിലെ ഓഫിസിൽ പരാതിയുമായി ചെന്ന ആളുകളോട് കമ്പ്യൂട്ടർ ബില്ലിങ്ങിൽ വന്ന അബദ്ധമാണെന്നും ഇത് അടക്കേണ്ടെന്നും അടുത്ത തവണ വരുന്ന ശരിയായ ബിൽ അടച്ചാൽ മതിയെന്നുമാണ് അധികൃതർ പറയുന്നത്. എന്നാൽ, പല ഗുണഭോക്താക്കളിൽനിന്നും തുക ഈടാക്കിയിട്ടുമുണ്ട്. വാട്ടർ അതോറിറ്റിയുടെ നടപടിയിൽ ശക്തമായ പ്രതിഷേധം ഉയർന്നു. ഗുണഭോക്താക്കളെ പീഡിപ്പിക്കുന്ന നടപടി അധികൃതർ തിരുത്തണമെന്നും അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് നേതൃത്വം നൽകുമെന്നും വെൽഫെയർ പാർട്ടി ഉമ്മനഴി യൂനിറ്റ് യോഗം മുന്നറിയിപ്പ് നൽകി. വി. ഖാലിദ്, എം. നൗഷാദ്, എ. അമാനുല്ലാഹ്, ഫസ്ലുറഹ്മാൻ, കെ.എം. ഷാക്കിർ അഹമ്മദ്, കെ. ഹസനാർ, സി.എം. ഹനീഫ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.