പ്രതിഷേധ പ്രകടനം

ചെർപ്പുളശ്ശേരി: കുട്ടനാട് നടന്ന മാർച്ചിൽ യൂത്ത് ലീഗ് സംസ്ഥാന നേതാക്കന്മാരെ മർദിച്ച പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മുനിസിപ്പൽ യൂത്ത് ലിഗ് കമ്മിറ്റി ചെർപ്പുളശ്ശേരി ടൗണിൽ പ്രകടനം നടത്തി. ലീഗ് ഓഫിസിൽ നിന്നാരംഭിച്ച പ്രകടനത്തിന് സൽമാൻ കൂടമംഗലം, നാസർ, അനീസ്, റിയാസ്, റഫീഖ്, പി.പി. ബഷീർ, മുനീർ എന്നിവർ നേതൃത്വം നൽകി. ബസ്സ്റ്റാൻഡ് പരിസരത്ത് നടന്ന സംഗമം നിയോജക മണ്ഡലം പ്രസിഡൻറ് ഹക്കീം ചെർപ്പുളശ്ശേരി ഉദ്ഘാടനം ചെയ്തു. ജില്ല കമ്മിറ്റി അംഗങ്ങളായ ഇക്ബാൽ ദുറാനി, എൻ.കെ. ബഷീർ, എം.എസ്.എഫ് നിയോജക മണ്ഡലം പ്രസിഡൻറ് ഹഷീം മുഹമ്മദ്, റഫീഖ് വിരമംഗലം എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.