മാംസാവശിഷ്​ടം തള്ളൽ: മാഫിയസംഘം തട്ടുന്നത് ലക്ഷങ്ങൾ

വണ്ടൂര്‍: ജലസ്ത്രോസ്സുകളിലടക്കം മാലിന്യംതള്ളി മാഫിയ സംഘങ്ങൾ നാടുനാറ്റിക്കുമ്പോൾ തുണയാവുന്നത് പൊലീസിലെ ചിലരും രാഷ്ട്രീയ പാർട്ടി കൂട്ടുകെട്ടുകളുമാണെന്ന് ആക്ഷേപം. മേഖലയിലെ വിജനമായ പ്രദേശങ്ങളിലും ജലസ്ത്രോസ്സുകളിലും രാത്രിയുടെ മറവിൽ കോഴിമാലിന്യം തള്ളാൻ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാൽ, ഇന്നേവരെ പൊലീസ് ഇടെപട്ട് ഒറ്റ പ്രതികെളയും പിടികൂടിയിട്ടില്ല. പലപ്പോഴും നാട്ടുകാർ കാവൽനിന്ന് പിടികൂടിയാൽതന്നെ ഉന്നതർ ഇടപെട്ട് മാഫിയ സംഘങ്ങൾ രക്ഷപ്പെടുന്നതായിരുന്നു കാഴ്ച. ഇതി​െൻറ പ്രതിഷേധം കൊടുമ്പിരികൊള്ളുന്നതിനിടെയാണ് വ്യാഴാഴ്ച വണ്ടൂർ തായങ്കോട് നിന്നും രണ്ടുലോഡ് മാലിന്യവുമായി നാലുപേർ പിടിയിലായത്. ഇത്തരത്തിൽ ജില്ലയിൽ പ്രവർത്തിക്കുന്ന വമ്പൻമാഫിയ സംഘങ്ങൾ ദിനേന ലക്ഷകണക്കിന് രൂപയാണ് സമ്പാദിക്കുന്നത്. കോഴിപ്പറമ്പിലെത്തിച്ച നാലുലോഡ് മാലിന്യത്തിന് ഒരുലക്ഷത്തിലധികം രൂപ ഇവര്‍ കൈപ്പറ്റിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ജില്ലയിലെ ഭൂരിഭാഗം മട്ടിറച്ചി, കോഴിക്കടകളും പ്രവര്‍ത്തിക്കുന്നത് മതിയായ സംസ്‌കരണ സംവിധാനമില്ലാതെയാണ്. ഇത്തരം കടകളില്‍ മാലിന്യ സംസ്‌കരണം വലിയ തലവേദനയാണ് സൃഷ്ടിക്കാറുള്ളത്. ഇവരില്‍നിന്ന് കിലോക്ക് അഞ്ചുമുതല്‍ എട്ടുരൂപ വരെ ഈടാക്കിയാണ് സംഘം അവശിഷ്ടങ്ങള്‍ ശേഖരിക്കുന്നത്. വിജനമായ സ്ഥലങ്ങളും തോട്ടം മേഖലകളുമാണ് മാലിന്യം തള്ളാനായി ഇവര്‍ കണ്ടെത്താറുള്ളത്. ഇതിനായി സ്ഥല ഉടമകള്‍ക്ക് രണ്ടുമുതല്‍ നാലുരൂപ വരെ കിലോക്ക്് നൽകും. ജനവാസമില്ലാത്ത സ്ഥലങ്ങളാണെങ്കില്‍ മണ്ണിട്ടുമൂടാതെ മടങ്ങും. ജനശ്രദ്ധ പതിയുന്നയിടങ്ങളാണെങ്കില്‍ രാത്രിയുടെ മറവില്‍ കുഴിവെട്ടിയാണ് സംസ്‌കരണം. വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ സ്ഥലം കണ്ടെത്തി നൽകുന്നതിന് മാത്രമായി ഏജൻറുമാരുണ്ട്. സ്വന്തമായി വാഹനവും സൗകര്യങ്ങളുമുള്ള ഇവരുടെ നെറ്റ്വര്‍ക്ക് വിപുലമാണ്. ഇത്തരത്തില്‍ ഏജൻറായി പ്രവര്‍ത്തിക്കുന്നയാളാണ് കഴിഞ്ഞദിവസം തിരുവാലിയില്‍ മാലിന്യം തള്ളാനെത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ട അഷ്റഫ്. ബന്ധുവി​െൻറ കോഴിപ്പറമ്പലിലുള്ള സ്ഥലത്തി​െൻറ മേല്‍നോട്ടക്കാരനായ ഇയാള്‍ സ്ഥലയുടമപോലുമറിയാതെയാണ് മാലിന്യം കുഴിച്ചുമാടാന്‍ സൗകര്യമൊരുക്കിയിരുന്നത്. കല്ലുവെട്ടാനെന്ന് വ്യാേജനെ സ്ഥലത്ത് വലിയ കുഴിയെടുത്തിരുന്നു. കോഴിഫാം പ്രവര്‍ത്തിക്കുന്ന സ്ഥലമായതിനാല്‍ ജനശ്രദ്ധ അധികം പതിയില്ലെന്നതും ഇവര്‍ക്ക് അനുഗ്രഹമായി. മൂന്നുമാസത്തിനിടെ റോഡിലടക്കം പതിനഞ്ചോളം സ്ഥലങ്ങളിലാണ് ഇത്തരത്തില്‍ മാലിന്യം തട്ടിയിരുന്നത്. മഴക്കാലമായതിനാല്‍ മാലിന്യം ജലാശയങ്ങളില്‍ കലര്‍ന്ന് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും സൃഷ്ടിക്കും. തദ്ദേശ സ്ഥാപനങ്ങള്‍ ശാസത്രീയ അറവുശാലകള്‍ നിര്‍മിച്ച് നല്‍കാത്തതുമൂലം തോന്നുംപടിയാണ് ജില്ലയിലെ മിക്കയിടങ്ങളിലേയും മാംസകച്ചവടം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.