ഒാണം, പെരുന്നാൾ തിരക്ക്​: എയർഇന്ത്യ എക്​സ്​പ്രസ്​ കേരളത്തിലേക്ക്​ പ്രത്യേക സർവിസ്​ നടത്തും

കൊണ്ടോട്ടി: ഒാണം, ബലിപെരുന്നാൾ തിരക്ക് കണക്കിലെടുത്ത് എയർഇന്ത്യ എക്സ്പ്രസ് കേരളത്തിലേക്ക് പ്രത്യേക സർവിസ് നടത്തുന്നു. ഷാർജ-കോഴിക്കോട്, ഷാർജ-കൊച്ചി, ഷാർജ-തിരുവനന്തപുരം, റിയാദ്-കോഴിക്കോട് സെക്ടറുകളിലാണ് കൂടുതൽ സർവിസുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ മൂന്ന് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലേക്കുമായി 20 വിമാനങ്ങളാണ് പ്രത്യേക സർവിസുകൾ നടത്തുന്നത്. ആഗസ്റ്റ് 23, 24, 30, 31, സെപ്റ്റംബർ ഒന്ന്, രണ്ട് തീയതികളിലാണ് ഷാർജയിൽനിന്ന് കരിപ്പൂരിലേക്കുള്ള സർവിസ്. ആഗസ്റ്റ് 24, 25, 31, സെപ്റ്റംബർ രണ്ട്, നാല് തീയതികളിലാണ് കരിപ്പൂരിൽനിന്ന് ഷാർജയിലേക്കുള്ള സർവിസ്. ഇതിൽ ആഗസ്റ്റ് 31, െസപ്റ്റംബർ രണ്ട് തീയതികളിൽ രണ്ട് സർവിസുകളുണ്ട്. ആഗസ്റ്റ് 25, 31, സെപ്റ്റംബർ രണ്ട് ദിവസങ്ങളിലാണ് ഷാർജ-കൊച്ചി സർവിസുകൾ ക്രമീകരിച്ചിരിക്കുന്നത്. തിരിച്ച് ആഗസ്റ്റ് 25, സെപ്റ്റംബർ ഒന്ന്, മൂന്ന് തീയതികളിൽ കൊച്ചിയിൽനിന്ന് ഷാർജയിലേക്കും അധിക സർവിസുകൾ നടത്തും. ഷാർജ-തിരുവനന്തപുരം സർവിസ് ആഗസ്റ്റ് 22, 23, 24, 25, 29, 30 സെപ്റ്റംബർ ഒന്ന്, മൂന്ന് തീയതികളിലാണ് നിശ്ചയിച്ചിരിക്കുന്നത്. തിരിച്ച് തിരുവനന്തപുരം-ഷാർജ സർവിസ് ആഗസ്റ്റ് 23, 24, 26, 30, സെപ്റ്റംബർ ഒന്ന്, മൂന്ന് തീയതികളിലാണ്. ആഗസ്റ്റ് 23, 30 തീയതികളിൽ രണ്ട് വിമാനങ്ങളുണ്ട്. ഒാണത്തിരക്ക് പ്രമാണിച്ചാണ് റിയാദ്-കോഴിക്കോട് സെക്ടറിൽ ആഗസ്റ്റ് 31ന് പ്രത്യേക സർവിസ് ഏർപ്പെടുത്തിയിരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.