വിജ്ഞാന വ്യാപനം: കൃഷി ഉദ്യോഗസ്​ഥർക്ക് അവാർഡ് പ്രഖ്യാപിച്ചു

പാലക്കാട്: കാർഷിക വികസന കർഷകക്ഷേമ വകുപ്പിലെ സാങ്കേതിക വിഭാഗം ജീവനക്കാരിൽ നിന്ന് ജില്ലയിൽ കൃഷി വിജ്ഞാന വ്യാപനത്തിൽ 2016-17ൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച ഉദ്യോഗസ്ഥർക്കുള്ള ജില്ലതല അവാർഡ് പ്രഖ്യാപിച്ചു. കൃഷി അസി. ഡയറക്ടർ വിഭാഗത്തിൽ കൊല്ലങ്കോട് ബ്ലോക്കിലെ ഇ.എം. സാബുവും ഷൊർണൂർ ബ്ലോക്കിലെ എ.സി. ആശാനാഥും പട്ടാമ്പി എഫ്.ക്യൂ.സി.എല്ലിലെ എസ്.എം. നൂറുദ്ദീനും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം നേടി. കൃഷി ഓഫിസർ വിഭാഗത്തിൽ വിളയൂർ കൃഷിഭവനിലെ വി.പി. സിന്ധുവിനും വടവന്നൂർ കൃഷിഭവനിലെ വി.കെ. ഭാഗ്യലതക്കും പുതുപ്പരിയാരം കൃഷിഭവനിലെ മുകുന്ദകുമാറിനും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിച്ചു. കൃഷി അസിസ്റ്റൻറുമാരുടെ വിഭാഗത്തിൽ തത്തമംഗലം കൃഷിഭവനിലെ സി. സന്തോഷും കോട്ടായി കൃഷിഭവനിലെ കെ. യമുനയും പുതുപ്പരിയാരം കൃഷിഭവനിലെ ടി. സ്വാമിനാഥനും യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. കാട്ടാന ശല്യം: വിശദപഠനം വേണമെന്ന് വൈൽഡ്‌ ലൈഫ് സൊസൈറ്റി പാലക്കാട്: ജില്ലയിൽ ദിവസങ്ങളായി ആനകൾ കൂട്ടമായി നാട്ടിലിറങ്ങി തിരിച്ചുപോകാത്തത് എന്തുകൊണ്ടെന്ന് പ്രാദേശികമായ സാഹചര്യങ്ങളെ കൂടി കണക്കിലെടുത്ത് വിശദമായി പഠിക്കണമെന്ന് വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ സൊസൈറ്റി ഓഫ് ഇന്ത്യ ആവശ്യപ്പെട്ടു. 15 വർഷത്തെ കണക്ക് പരിശോധിച്ചാൽ എപ്പോൾ, ഏതൊക്കെ വനാതിർത്തികളിലൂടെ ആനകൾ നാട്ടിലിറങ്ങിയെന്ന് മനസ്സിലാക്കാമെന്ന് പ്രോജക്റ്റ് ഓഫിസർ എസ്. ഗുരുവായൂരപ്പൻ ഫോറസ്റ്റ് ചീഫ് കൺസർവേറ്റർക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. വാളയാർ െറയിൽവേ ട്രാക്കിൽ ആനകൾ കടന്ന് അപകടമുണ്ടാവാതിരിക്കാൻ സജ്ജമാക്കിയ സോളാർ ഫെൻസിങ് അടക്കമുള്ള പ്രതിരോധ മാർഗങ്ങൾ വിപരീത ഫലം ഉണ്ടാക്കുന്നുണ്ട്. ആനകളെ ആകർഷിക്കുന്ന കൃഷിരീതികൾ, വിളകൾ, ഭക്ഷ്യവസ്തുക്കൾ, കാട്ടിലെ ജൈവ ശോഷണം, കാട്ടുതീ, വന്യമൃഗ വേട്ട, ചാരായം വാറ്റ്, വിവിധ നാട്ടുകാരും സർക്കാരും സ്വീകരിച്ച ആനപ്രതിരോധ മാർഗങ്ങൾ മൂലം ആനകൾക്കുണ്ടായിട്ടുള്ള ശാരീരിക-മാനസിക ആഘാതങ്ങൾ, വനം വകുപ്പും ജനങ്ങളും വനം വകുപ്പും പൊലീസും തമ്മിലുള്ള ഏകോപനത്തിലെ പോരായ്മകൾ തുടങ്ങിയവയും സത്യസന്ധമായി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പ്രതിഷേധ ധര്‍ണ പാലക്കാട്: ഒരു പ്രകോപനവുമില്ലാതെ മേധാ പട്കറെ അറസ്റ്റ് ചെയ്ത മധ്യപ്രദേശ് സര്‍ക്കാരി‍​െൻറ നടപടി പൊതുസമൂഹത്തോടുള്ള ബി.ജെ.പിയുടെ വെല്ലുവിളിയായി മാത്രമേ കാണാന്‍ സാധിക്കൂവെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.പി. സുരേഷ്‌രാജ്. മേധാ പട്കറെ അറസ്റ്റ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് സി.പി.ഐ പാലക്കാട്, -മലമ്പുഴ മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലമ്പുഴ മണ്ഡലം സെക്രട്ടറി വി.എസ്. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ. കൃഷ്ണന്‍കുട്ടി, കെ.സി. ജയപാലന്‍, കെ. മല്ലിക, പി. സുന്ദരന്‍, ടി.വി. രാജന്‍, എം.സി. ഗംഗാധരന്‍ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.