അധ്യാപക ഒഴിവ്

മീനടത്തൂർ: ഗവ. ഹൈസ്കൂൾ എച്ച്.എസ് വിഭാഗത്തിൽ ഗണിതം, അറബിക് അധ്യാപകരെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അഭിമുഖം വെള്ളിയാഴ്ച രാവിലെ 10ന്. ഫോൺ: 88486 24709.- യൂത്ത് കോൺഗ്രസ് ജന്മദിനം തിരൂർ: മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി പതാകദിനം ആചരിച്ചു. പാർലമ​െൻറ് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഷബീർ നെല്ലിയാളി പതാക ഉയർത്തി. യൂസഫ് തറമ്മൽ അധ്യക്ഷത വഹിച്ചു യാസർ പയ്യോളി, ജംഷീർ പാറയിൽ, ഒ.പി. നൗഷാദ്, എ.വി. സമീർബാബു, മുഹമ്മദ് ഷിഹാബ് എന്നിവർ സംസാരിച്ചു. പയ്യനങ്ങാടിയിൽ യാസർ പയ്യോളി പതാക ഉയർത്തി. യുദ്ധവിരുദ്ധ നാടകം പറവണ്ണ: ഹിരോഷിമ, നാഗസാക്കി ദിനാചരണ ഭാഗമായി സലഫി ഇ.എം.യു.പി സ്കൂളിൽ വിദ്യാർഥികൾ യുദ്ധവിരുദ്ധ നാടകം അവതരിപ്പിച്ചു. സി.എം.എ. ഫയിസ, മുഹമ്മദ് മിസ്ഹബ്, ടി. നെസൽ, സിയാൻ, സഫ, വഫ, ടി. ജസ്ന തുടങ്ങിയവർ നേതൃത്വം നൽകി. യുദ്ധവിരുദ്ധ പ്രതിജ്ഞ, സമാധാനസന്ദേശം ആലേഖനം ചെയ്ത പട്ടം പറത്തൽ, റാലി എന്നിവയും സംഘടിപ്പിച്ചു. അധ്യാപകരായ ടി. മുനീർ, റസാഖ് പാലോളി, കെ. സബി, കെ. സബ്ന, അഫീഫ, നൂർജഹാൻ തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.