വയൽ നികത്തൽ: കരുളായിയിൽ ഉദ‍്യോഗസ്​ഥ^മാഫിയ കൂട്ടുകെട്ടെന്ന് എ.ഐ.വൈ.എഫ്

വയൽ നികത്തൽ: കരുളായിയിൽ ഉദ‍്യോഗസ്ഥ-മാഫിയ കൂട്ടുകെട്ടെന്ന് എ.ഐ.വൈ.എഫ് നിലമ്പൂര്‍: കരുളായി ഗ്രാമപഞ്ചായത്തില്‍ വയൽനികത്തി കെട്ടിട നിർമാണം നടത്തുന്നതിന് ഉദ‍്യോഗസ്ഥ-മാഫിയ -ഭരണകൂട്ടുകെട്ടെന്ന് ഐ.ഐ.വൈ.എഫ് കമ്മിറ്റി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. ഉദ്യോഗസ്ഥ ഒത്താശയോടെ കെട്ടിടനിര്‍മാണ ചട്ടങ്ങള്‍ ലംഘിച്ചും വയല്‍നികത്തിയും വൻകിടക്കാർ മേയുമ്പോൾ ഇതിന് പഞ്ചായത്ത് ഭരണസമിതി മൗനാനുവാദം നൽകുകയാണെന്നും ഭാരവാഹികൾ കുറ്റപ്പെടുത്തി. അതേസമയം, വീടും കരഭൂമിയും ഇല്ലാത്തവര്‍ അഞ്ച് സ​െൻറ് ഭൂമിയിൽ വീട് നിർമാണത്തിനായി നൽകിയ അപേക്ഷ നിലമാണെന്ന് പറഞ്ഞ് ഉദ‍്യോഗസ്ഥർ നിരസിക്കുകയാണ്. വീട് നിർമാണത്തിന് നൽകിയ അപേക്ഷ നിരസിച്ചവർക്കെതിരെ പാവപ്പെട്ട കുടുംബങ്ങളെ പങ്കെടുപ്പിച്ച് സമരം നടത്തുമെന്നും എ.ഐ.വൈ.എഫ് ഭാരവാഹികളായ മുണ്ടമ്പ്ര സക്കീര്‍, മജീദ് കരുളായി, ശുഹൈബ് മൈലംപാറ, മുജീബ് കരുളായി എന്നിവര്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.