മേധാപട്കര്‍ക്ക് പിന്തുണ

നിലമ്പൂര്‍: ഗുജറാത്തിലെ സബര്‍മതി അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ത്തുന്നതുമായി ബന്ധപ്പെട്ട് 12 ദിവസമായി നിരാഹാരം നടത്തിവന്ന മേധാപട്കറെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചും ജലനിരപ്പ് ഉയര്‍ത്തിയാല്‍ കുടിയിറക്കപ്പെടുന്ന 300ഓളം ആദിവാസി കുടുംബങ്ങള്‍ക്കും സമരത്തിനും പിന്തുണ പ്രഖ്യാപിച്ചും സി.പി.ഐ നിലമ്പൂര്‍ ലോക്കല്‍ കമ്മിറ്റി പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. പ്രകടനത്തിന് പി. ഷാനവാസ്, ഇ.കെ. ഷൗക്കത്തലി, ടി.കെ. ഗിരീഷ്കുമാര്‍, ഇ.കെ. അസീസ്, ഇ. ശശി, അനസ് ബാബു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.