സഡാക്കോ സസാക്കി നിർമിക്കാൻ ബാക്കി വെച്ച കൊക്കുകളുമായി വിദ്യാർഥികൾ

കൊളത്തൂർ: രണ്ടാംലോക യുദ്ധത്തിൽ ഹിരോഷിമയിൽ വർഷിച്ച ആറ്റംബോംബിൽനിന്ന് അർബുദം ബാധിച്ച് മരിച്ച സഡാക്കോ സസാക്കി എന്ന പെൺകുട്ടിയെ ഒാർമിച്ച് വിദ്യാർഥികൾ സമാധാനത്തി​െൻറ കടലാസ് കൊക്കുകൾ നിർമിച്ചു. 1,000 കൊക്കുകൾ ഉണ്ടാക്കിയാൽ പ്രത്യക്ഷപ്പെടുന്ന ദേവന് മുന്നിൽ ജീവിക്കാനുള്ള ത​െൻറ ആഗ്രഹം വരമായി ചോദിക്കാം എന്ന് കരുതി ഗുരുതരമായ രോഗാവസ്ഥയിലും നിശ്ചയദാർഢ്യത്തോടെ കൊക്കുകൾ ഉണ്ടാക്കാൻ തുടങ്ങിയ സഡാക്കോ സസാക്കിക്ക് ലക്ഷ്യം പൂർത്തീകരിക്കാനായിരുന്നില്ല. 644 കൊക്കുകൾ ഉണ്ടാക്കിയപ്പോഴേക്കും അവൾ മരണത്തിന് കീഴടങ്ങിയിരുന്നു. പെൺകുട്ടിക്ക് ഉണ്ടാക്കാൻ കഴിയാതെ ബാക്കി വന്ന 356 കടലാസ് കൊക്കുകൾ നിർമിച്ചാണ് കൊളത്തൂർ നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് വിദ്യാർഥികൾ നാഗസാക്കി ദിനം ആചരിച്ചത്. നിറകണ്ണുകളോടെ കുട്ടികൾ സഡാക്കോയുടെ ഫോട്ടോക്ക് മുന്നിൽ 101 മെഴുകു തിരികൾ തെളിയിച്ചു. വളൻറിയർമാർ യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി. സമാധാനത്തി​െൻറ സന്ദേശമുയർത്തി വെള്ളരിപ്രാവുകളെ ആകാശത്തേക്ക് പറത്തിവിട്ടു. വലിച്ചു കെട്ടിയ കാൻവാസിൽ കുട്ടികളും അധ്യാപകരും ചിത്രങ്ങളും കോറിയിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.