അവർ കണ്ടത്​ മരണത്തോട് മല്ലിടുന്ന അഞ്ചുപേരെ

എടപ്പാൾ: നടുവട്ടത്ത് കാറും ലോറിയും കൂട്ടിയിടിച്ചതി​െൻറ ഉഗ്ര ശബ്ദം കേട്ട് ഉറക്കച്ചടവിൽ ഓടിയെത്തിയ പരിസരവാസികൾക്ക് റോഡിലെ വെളിച്ചക്കുറവ് മൂലം എന്താണ് സംഭവിച്ചതെന്ന് പെട്ടെന്ന് മനസ്സിലാക്കാനായില്ല. അതുവഴി വന്ന വാഹനങ്ങളുടെ ഹെഡ്ലൈറ്റുകളിലെ വെളിച്ചത്തിൽ കണ്ട കാഴ്ച നെഞ്ചകം തകർക്കുന്നതായിരുന്നു. മുൻവശം പൂർണമായും തകർന്ന കാറിൽ രക്തത്തിൽ കുളിച്ച് മരണത്തോട് മല്ലിടുന്ന അഞ്ചുപേർ. ഹൈവേ പൊലീസ് സ്ഥലത്തെത്തുന്നതിനിടെ ഓടിയെത്തിയ ചിലർ രക്ഷാപ്രവർത്തനത്തിന് ഇറങ്ങി. ഹൈവേ പൊലീസ് കൂടി എത്തിയതോടെ രക്ഷാപ്രവർത്തനം കൂടുതൽ കാര്യക്ഷമമായി. സ്ഥലത്ത് വെളിച്ചം കുറവായതും രക്ഷാപ്രവർത്തനങ്ങളെ കാര്യമായി ബാധിച്ചു. കാറി​െൻറ രജിസ്ട്രേഷൻ നമ്പർ തമിഴ്നാട് സ്റ്റേറ്റിലേതായതിനാൽ അപകത്തിൽപ്പെട്ടവരെ സംബന്ധിച്ചും ആശയക്കുഴപ്പം സൃഷ്ടിച്ചു. സംസ്ഥാനപാതയിൽ രാത്രി അപകടങ്ങൾ പെരുകുന്നു എടപ്പാൾ: സംസ്ഥാനപാതയിൽ തെരുവ് വിളക്കുകൾ കത്താത്തതും റോഡിലെ കുഴികളും രാത്രിയിലെ അപകടങ്ങൾക്ക് പതിവാക്കുന്നു. ചൊവ്വാഴ്ച പുലർച്ച ഒന്നിന് നടുവട്ടം പിലാക്കൽ പള്ളിക്ക് സമീപം കാറും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഉമ്മയും മകനും മരിക്കുകയും, മൂന്ന് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. തിങ്കളാഴ്ച രാത്രി 7.30ന് വളയംകുളം താടിപ്പടിയിൽ കാറും മൂന്ന് ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ചൊവ്വാഴ്ച രാവിലെ അഞ്ചിന് പെരുമ്പിലാവിൽ ഇന്നോവ കാറും ആൾട്ടോ കാറും കൂട്ടിയിടിച്ച് രണ്ട് പേർക്കും പരിക്കേറ്റു. കുറച്ച് മാസങ്ങളായി ചൂണ്ടൽ, കുറ്റിപ്പുറം സംസ്ഥാനപാതയിൽ രാത്രിയിൽ അപകടങ്ങൾ വ്യാപകമായിരിക്കുകയാണ്. റോഡ് സുരക്ഷക്കായി വേണ്ടത്ര പരിഗണന അധികൃതർ നൽകുന്നില്ലെന്ന് വ്യാപക പരാതിയുണ്ട്. റോഡിൽ രൂപപ്പെട്ട വലിയ കുഴികളൊന്നും നികത്താൻ നടപടി സ്വീകരിച്ചിട്ടില്ല. സംസ്ഥാനപാത പുനർനിർമാണ വേളയിൽ അപകട സാധ്യതയേറിയ ഭാഗങ്ങളിലും പ്രധാന ടൗണുകൾ, കവലകൾ എന്നിവിടങ്ങളിലെല്ലാം വേണ്ടത്ര തെരുവ് വിളക്കുകൾ കെ.എസ്.ടി.പി സ്ഥാപിച്ചിരുന്നു. വിളക്കുകൾ പ്രവർത്തിപ്പിക്കേണ്ട ചുമതല അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായിരുന്നു. എന്നാൽ, ഒരു തദ്ദേശസ്ഥാപനവും രംഗത്തിറങ്ങിയിട്ടില്ല. Tir p9 10 11 ഫോട്ടോ: നടുവട്ടത്ത് അപകടത്തിനിരയായ കാറും ചരക്ക് ലോറിയും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.