കാലിക്കറ്റ് വാഴ്‌സിറ്റി ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകളിലേക്ക് പ്രവേശനം ആവശ്യപ്പെട്ട് വിദ്യാർഥി സമരം

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഹെല്‍ത്ത് സയന്‍സ് കോഴ്‌സുകളിലേക്ക് പ്രവേശന നടപടികള്‍ തുടങ്ങണമെന്നാവശ്യപ്പെട്ട് വിദ്യാർഥി സമരം. അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ മൈക്രോ ബയോളജി-ബയോകെമിസ്ട്രി സ്റ്റുഡൻറ്സ് ആൻഡ് ഗ്രാജ്വേറ്റ്‌സി​െൻറ നേതൃത്വത്തിലാണ് ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തിയത്. എം.ജി, കാലിക്കറ്റ്, കണ്ണൂര്‍, ആരോഗ്യ സർവകലാശാല എന്നിവിടങ്ങളിലാണ് മെഡിക്കല്‍ ബയോകെമിസ്ട്രി, മൈക്രോ ബയോളജി എന്നീ സ്വാശ്രയ കോഴ്‌സുകളുള്ളത്. തുടക്കം മുതല്‍ അംഗീകാരമില്ലാതെ കാലിക്കറ്റ് സർവകലാശാലയില്‍ തുടരുന്ന കോഴ്‌സുകള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിക്കുന്നതിനിടെയാണ് വിദ്യാർഥികള്‍ സമരവുമായി രംഗത്തെത്തിയത്. അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ആര്‍. ആകാശ് ഉദ്ഘാടനം ചെയ്തു. വിപിന്‍ ദാസ് അധ്യക്ഷത വഹിച്ചു. വിദ്യാർഥി പ്രതിനിധികള്‍ പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി. മോഹനുമായി ചര്‍ച്ച നടത്തിയെങ്കിലും തീരുമാനമായില്ല. ഫോട്ടോ-- കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലയത്തിന് മുന്നില്‍ അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ മൈക്രോ ബയോളജി ബയോകെമിസ്ട്രി സ്റ്റുഡൻറ്സ് ആൻഡ് ഗ്രാജ്വേറ്റ്‌സി​െൻറ നേതൃത്വത്തില്‍ വിദ്യാർഥികള്‍ കുത്തിയിരിപ്പ് സമരം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.