പരിപാടികൾ ഇന്ന്

കാവശ്ശേരി കൊങ്ങാളക്കോട് ശ്രീകൃഷ്ണ ക്ഷേത്രം: രാമായണ മാസാചരണത്തി‍​െൻറ ഭാഗമായി രാമായണ പാരായണം വൈകു.- 5.30. ദീപാരാധന -6.30. പ്രസാദ വിതരണം -7.00. ആലത്തൂർ താലൂക്ക് ഒാഫിസ് കോൺഫറൻസ് ഹാൾ: ഭരണഭാഷ മാതൃഭാഷ വാർഷികാഘോഷത്തി‍​െൻറ ഭാഗമായി പ്രഭാഷണം പ്രഫ. സി.പി. ചിത്രഭാനു -3.30 കോടതി വിധി നടപ്പാക്കിയില്ല; അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തി‍​െൻറ ജംഗമ വസ്തുക്കൾ ജപ്തി ചെയ്തു അഗളി: അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തി‍​െൻറ വാഹനങ്ങളും കമ്പ്യൂട്ടർ അടക്കമുള്ള ജംഗമ വസ്തുൾ ഒറ്റപ്പാലം സെഷൻസ് കോടതി ജപ്തി ചെയ്തു. വിധി മാനിക്കാതിരുന്നതിനെ തുടർന്നാണ് കോടതി നടപടി. 2007ൽ നടന്ന കള്ളമല ചിന്നപ്പറമ്പ് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് കരാറുകാരനും അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തും തമ്മിൽ കേസ് നിലനിന്നിരുന്നു. സമയത്ത് റോഡ് പണി പൂർത്തീകരിക്കാത്തതി‍​െൻറ പേരിൽ കരാറുകാരനെ ബ്ലോക്ക് പഞ്ചായത്ത് ഒഴിവാക്കിയതിനെതിരെ കരാറുകാരൻ കോടതിയെ സമീപിക്കുകയായിരുന്നു. പൂർത്തീകരിച്ച നിർമാണപ്രവൃത്തികൾക്ക് തുക അനുവദിച്ചുനൽകാൻ കോടതി ഉത്തരവിട്ടു. 16 ലക്ഷം രൂപയുടെ കരാറിൽ എട്ടു ലക്ഷം രൂപ നൽകാനായിരുന്നു കോടതി വിധി. വിധി നടപ്പാക്കുന്നതിൽ വീഴ്ചയുണ്ടായതിനെ തുടർന്നാണ് കർശന നടപടിയുണ്ടായത്. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഹൈകോടതിയിൽനിന്ന് അനുകൂല വിധി സമ്പാദിച്ചത് ചൂണ്ടിക്കാട്ടി മേൽക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ബ്ലോക്ക് പഞായത്ത് അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.