പ്രമേഹത്തിന്​ ഫലപ്രദമായ ആയുർവേദ മരുന്ന്​ കണ്ടെത്താൻ ഗവേഷണം ^അന്താരാഷ്​ട്ര പ്രതിനിധി സമ്മേളനം

പ്രമേഹത്തിന് ഫലപ്രദമായ ആയുർവേദ മരുന്ന് കണ്ടെത്താൻ ഗവേഷണം -അന്താരാഷ്ട്ര പ്രതിനിധി സമ്മേളനം കോയമ്പത്തൂർ: ആഗോളതലത്തിൽ ആയുർവേദ ചികിത്സയുടെ വിശ്വാസ്യത വർധിച്ചുവരികയാണെന്ന് അന്താരാഷ്ട്ര പ്രതിനിധി സമ്മേളനം വിലയിരുത്തി. കോയമ്പത്തൂർ ആര്യവൈദ്യ ഫാർമസിയിൽ നടന്ന സമ്മേളനത്തിൽ വിദേശരാജ്യങ്ങളിൽ ആയുർവേദ ചികിത്സ നടത്തുന്ന അലോപ്പതി ഡോക്ടർമാരും ആയുർവേദം പഠിക്കുന്ന വിദ്യാർഥികളും പെങ്കടുത്തു. ആയുഷ് മന്ത്രാലയവും ലറ്റ്വിയ യൂനിവേഴ്സിറ്റിയും ആര്യവൈദ്യ ഫാർമസിയും സംയുക്തമായി പ്രമേഹരോഗം തടയുന്നതിനും ചികിത്സിച്ച് ഭേദപ്പെടുത്തുന്നതിനുമുള്ള ഗവേഷണ നടപടികൾക്ക് രൂപം നൽകിയതായി പ്രതിനിധികൾ അറിയിച്ചു. പ്രമേഹം ബാധിച്ച് കാൽപാദങ്ങൾ മുറിച്ചുനീക്കുന്നത് തടയുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും ഇതുമായി ബന്ധപ്പെട്ട് ലറ്റ്വിയയിൽ ക്ലിനിക്കൽ ട്രയൽ ആരംഭിച്ചതായും ഗവേഷക ഡോ. സിൻറിജ ചന്ദ്രവള്ളി സോസ അറിയിച്ചു. ചികിത്സരംഗത്ത് അലോപ്പതിയും ആയുർവേദവും പരസ്പരപൂരകമായി പ്രവർത്തിക്കേണ്ടതി​െൻറ ആവശ്യകത ഇറ്റലിയിൽനിന്നെത്തിയ ന്യൂറോളജിസ്റ്റ് ഡോ. നെറോ ബ്രസോളിൻ എടുത്തുപറഞ്ഞു. ലാറ്റ്വിയ യൂനിവേഴ്സിറ്റിയിലെ പ്രഫസർ ഒാഫ് മെഡിസിൻ ഡോ. വാഹഡിസ് പിരാഗ്സ്, എ.വി.പി മാനേജിങ് ഡയറക്ടറും റിസർച് ഫൗണ്ടേഷൻ ചെയർമാനുമായ ഡോ. പി.ആർ. കൃഷ്ണകുമാർ, ഡോ. അേൻറാണല്ല ഡെല്ലെ, ഡോ. ആൽബെർേട്ടാ ഡി ലിസോ (ഇറ്റലി), ഡോ. സിമോൺ ഹൻസിക്കർ (സ്വിറ്റ്സർലൻഡ്), ഡോ. ബി.ആർ. ലക്ഷ്മി (എം.ഡി.സി.ആർ.സി), ഡോ. കെ.ജി. രവീന്ദ്രൻ (ൈവസ് ചെയർമാൻ, എ.വി.പി റിസർച് ഫൗണ്ടേഷൻ), ഡോ. സോമിത്കുമാർ (ഡയറക്ടർ, എ.വി.പി റിസർച് ഫൗണ്ടേഷൻ) തുടങ്ങിയവർ സംസാരിച്ചു. ഫോേട്ടാ: cb153 കോയമ്പത്തൂരിൽ നടന്ന ആയുർവേദ അന്താരാഷ്ട്ര പ്രതിനിധി സമ്മേളനത്തിൽനിന്ന് ശശികുമാർ വധക്കേസ് പ്രതി അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ കോയമ്പത്തൂർ: ഹിന്ദുമുന്നണി ജില്ല നേതാവ് സി. ശശികുമാർ കൊല്ലപ്പെട്ട കേസിലെ പ്രതി സായിബാബ കോളനി കെ.കെ നഗർ എസ്. സദ്ദാം ഹുസൈനെ (27) അഞ്ച് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ട് കോയമ്പത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ചൊവ്വാഴ്ച കറുമത്തംപട്ടിക്ക് സമീപം അറസ്റ്റിലായ സദ്ദാം ഹുസൈനെ പത്ത് ദിവസത്തെ കസ്റ്റഡിയിലാണ് സി.ബി.സി.െഎ.ഡി പൊലീസ് ആവശ്യപ്പെട്ടത്. രണ്ടുദിവസം രാവിലെയും വൈകീട്ടും അഭിഭാഷകനുമായി സംസാരിക്കുന്നതിനും കോടതി അനുമതി നൽകി. മുഖ്യപ്രതികളായ മുബാറക് ഉൾപ്പെടെ മൂന്ന് പേർ ഒളിവിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.