ഗൃഹസമ്പര്‍ക്ക പരിപാടി തുടങ്ങി

നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാറി‍​െൻറ നവകേരളം പദ്ധതിയുടെ ഭാഗമായി ഗൃഹസമ്പര്‍ക്ക പരിപാടിക്ക് നിലമ്പൂര്‍ നഗരസഭയില്‍ തുടക്കമായി. പയ്യംപള്ളിയില്‍ പി.വി. അന്‍വര്‍ എം.എല്‍.എ വിവരശേഖരണം നടത്തി ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സൻ പത്മിനി ഗോപിനാഥ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ചെയര്‍പേഴ്‌സ‍​െൻറ നേതൃത്വത്തില്‍ ചന്തക്കുന്നിലെ വ്യാപാര സ്ഥാപനങ്ങളിലും വിവരശേഖരണം നടത്തി. മുഴുവന്‍ കൗൺസിലുകളിലും ഒരേസമയം, സര്‍വേ പൂര്‍ത്തിയാക്കി അവലോകനം നടത്തുകയാണ് നഗരസഭയില്‍ ചെയ്യുന്നത്. ഓണച്ചന്ത തുടങ്ങി നിലമ്പൂര്‍: നിലമ്പൂര്‍ എംപ്ലോയീസ് കോഓപറേറ്റിവ് കൺസ്യൂമര്‍ സ്‌റ്റോറി‍​െൻറ ഓണച്ചന്ത പി.വി. അന്‍വര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സ്‌റ്റോര്‍ പ്രസിഡൻറ് കെ.പി. രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. നിലമ്പൂര്‍ സഹകരണ അസിസ്റ്റൻറ് രജിസ്ട്രാര്‍ കെ. മുഹമ്മദാലി ആദ്യവിൽപന നടത്തി. ടി. രാമകൃഷ്ണന്‍ ഏറ്റുവാങ്ങി. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള അവാര്‍ഡ് ദാനം സഹകരണ ഓഡിറ്റ് വിഭാഗം അസി. ഡയറക്ടര്‍ കെ.എം. സത്യനാഥന്‍ നിര്‍വഹിച്ചു. വി.കെ. വത്സല, കെ. മോഹനന്‍, ടി.കെ. ഗോപാലകൃഷ്ണന്‍, കെ. സരസകുമാര്‍, ഇ. ഗംഗാധരന്‍, എം.പി. മുരളീധരന്‍, പി. ഷാജഹാന്‍, എം. വിശ്വനാഥന്‍, പി.കെ. കൈരളീദാസ്, വി.പി. അബ്ദുല്ല എന്നിവര്‍ സംസാരിച്ചു. സ്റ്റോര്‍ സെക്രട്ടറി ടി.പി. ഹരിദാസന്‍ സ്വാഗതവും വൈസ് പ്രസിഡൻറ് സൈജി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.