എസ്.എസ്.എഫ് വണ്ടൂര്‍ ഡിവിഷന്‍ സാഹിത്യോത്സവം തുടങ്ങി

കാളികാവ്: എസ്.എസ്.എഫ് വണ്ടൂര്‍ ഡിവിഷന്‍ സാഹിത്യോത്സവം പുറ്റമണ്ണ ദാറുല്‍ ഇസ്ലാം അല്‍ബദ് രിയ്യയില്‍ ഗാനരചയിതാവ് ബാപ്പു വെള്ളിപ്പറമ്പ് ഉദ്ഘാടനം ചെയ്തു. ഏഴ് വേദികളിലായി നൂറോളം ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. അറുനൂറോളം പ്രതിഭകളാണ് രണ്ട് ദിവസമായി നടക്കുന്ന മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഉദ്ഘാടന സമ്മേളനത്തില്‍ ഡിവിഷന്‍ പ്രസിഡൻറ് മന്‍സൂര്‍ സഖാഫി അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി സുഹൈല്‍ സിദ്ദീഖി സന്ദേശ പ്രഭാഷണം നടത്തി. അബ്ദുല്ല മാസ്റ്റര്‍ കരുവാരകുണ്ട്, കുഞ്ഞി മുഹമ്മദ് അഞ്ചച്ചവിടി, ജാബിര്‍ സഖാഫി മപ്പാട്ടുകര, അസ്ഹര്‍ സഖാഫി, ബഷീര്‍ സഖാഫി തുടങ്ങിയവര്‍ സംസാരിച്ചു. നൗഫല്‍ നിസാമി സ്വാഗതവും നഈം സഖാഫി നന്ദിയും പറഞ്ഞു. ഡി.വൈ.എഫ്.ഐ ജാഥക്ക് സ്വീകരണം പൂക്കോട്ടുംപാടം: ഡി.വൈ.എഫ്.ഐ കിഴക്കൻ മേഖല ജാഥക്ക് പൂേക്കാട്ടുംപാടത്ത് സ്വീകരണം നൽകി. ജാഥ ക്യാപ്റ്റന്‍ അഡ്വ. ടി.കെ. സുൽഫിക്കറലി, പി.കെ. മുബഷിർ, അഡ്വ. കെ. മുഹമ്മദ് ഷരീഫ്, കെ.എസ്. അൻവർ, എന്‍. നിധീഷ്, പി. ശിവാത്മജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.