കെട്ടിടനിർമാണ കരാറുകാരുടെ മാര്‍ച്ച് എട്ടിന്

മലപ്പുറം: നിര്‍മാണ മേഖല നേരിടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രൈവറ്റ് ബില്‍ഡിങ് കോണ്‍ട്രാക്ടേഴ്‌സ് അസോസിയേഷന്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും നടത്തുമെന്ന് സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. എട്ടിന് രാവിലെ പത്തിന് മുന്‍ എം.എല്‍.എ വി. ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. വിലക്കയറ്റം, നിർമാണ സാമഗ്രികളുടെ ലഭ്യതക്കുറവ്, തൊഴിൽ സുരക്ഷിതത്വമില്ലായ്മ തുടങ്ങി മേഖലയിലെ നിരവധി പ്രശ്നങ്ങൾ ഇനിയും പരിഹരിച്ചിട്ടില്ലെന്ന് ഭാരവാഹികൾ ചൂണ്ടിക്കാട്ടി. ജില്ല പ്രസിഡൻറ് ഒ.കെ. സുരേഷ്, എന്‍. ഹംസ, ഇ.കെ. രാജന്‍, വി. അബ്ദുൽ ബഷീര്‍ എന്നിവര്‍ വാർത്തസമ്മേളനത്തില്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.