ജനാധിപത്യ പ്രക്രിയയിൽ അറിവ്​ ​നേടി വിദ്യാർഥിക്കൂട്ടം

ഏലംകുളം: തിരിച്ചറിയൽ രേഖ കൈയിൽ പിടിച്ച് ശാന്തരായി വരിനിന്ന് അവർ സ്കൂളിലെ കരുത്തുറ്റ 'ജനാധിപത്യ പ്രക്രിയ'യുടെ ഭാഗമായി ഇലക്ട്രോണിക് വോട്ടിങ് മെഷീനിൽ വോട്ട് ചെയ്തു. കുന്നക്കാവ് ഹിൽടോപ് പബ്ലിക് സ്കൂളും ആസ്ടെക് സൊല്യൂഷൻസും ചേർന്നാണ് നാളെയുടെ യുവത്വത്തിന് സമ്മതിദാനത്തി​െൻറ മഹത്വം പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ തെരഞ്ഞെടുപ്പ് സംഘടിപ്പിച്ചത്. പ്രധാനമന്ത്രി, സ്പീക്കർ, മാഗസിൻ എഡിറ്റർ, സ്പോർട്സ് ക്യാപ്റ്റൻ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു പോരാട്ടം. വിജ്ഞാപനം പുറപ്പെടുവിക്കൽ, മാതൃക പെരുമാറ്റച്ചട്ടം, വോട്ടർ പട്ടിക തയാറാക്കൽ, പത്രിക സമർപ്പണം, ചിഹ്നം അനുവദിക്കൽ, പ്രചാരണം, എക്സിറ്റ് പോൾ, പ്രിസൈഡിങ് ഒാഫിസർമാർ, വോെട്ടണ്ണൽ ഏജൻറുമാർ, പോസ്റ്റൽ ബാലറ്റ് തുടങ്ങി യഥാർഥ തെരഞ്ഞെടുപ്പിലെ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് മത്സരം നടന്നത്. പ്രധാനമന്ത്രിയായി മിഷാൽ, സ്പീക്കറായി അൻഫസ്, സ്പോർട്സ് ക്യാപ്റ്റനായി പി. ഹാദി അമാൻ, മാഗസിൻ എഡിറ്ററായി ഹാഷിർ എന്നിവർ വാശിയേറിയ മത്സരത്തിനൊടുവിൽ തെരഞ്ഞെടുക്കപ്പെട്ടു. അധ്യാപകരായ ആകാശ് തോമസ്, മുജീബ് റഹ്മാൻ, സാഹിറ, റഅ്ഫത്ത് മുഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.