സഞ്ചാരികളെ കാത്ത്​ മുറിഞ്ഞമാട്​

കീഴുപറമ്പ്: പച്ചപുതച്ച് പ്രകൃതിയും ആകാശനീലിമയുടെ ഒാളങ്ങളും മതിയോളം അനുഗ്രഹിച്ചിട്ടും വിനോദസഞ്ചാരികൾക്കായുള്ള കാത്തിരിപ്പിലാണ് കീഴുപറമ്പ് മുറിഞ്ഞമാട്. ചാലിയാറി​െൻറ തീരത്ത് 40 ഏക്കർ സ്ഥലത്ത് വിനോദ സഞ്ചാരത്തി​െൻറ അനന്തസാധ്യതകളാണ് മുറിഞ്ഞമാട് തുറന്നിടുന്നത്. അധികൃതർ മനസ്സുെവച്ചാൽ ഒരുപക്ഷേ, നാളെ ടൂറിസം ഭൂപടത്തിൽ മലപ്പുറം അറിയപ്പെടുക മുറിഞ്ഞമാടി​െൻറ പേരിലാകും. ഇവിടം വിനോദസഞ്ചാര മേഖലയാക്കാൻ വർഷങ്ങളായി കീഴുപറമ്പിൽനിന്ന് ശ്രമങ്ങൾ നടക്കുന്നുണ്ടെങ്കിലും ഒന്നും ഫലവത്തായിട്ടില്ല. അടുത്തിടെയായി നീക്കങ്ങൾ സജീവമായിട്ടുണ്ടെന്നതാണ് ഏകപ്രതീക്ഷ. ടൂറിസം മേഖലയാക്കുന്നതി​െൻറ പ്രാരംഭമെന്ന നിലയിൽ അഞ്ച് ലക്ഷം രൂപ വീതം ഗ്രാമപഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തും നീക്കിവെച്ചിട്ടുണ്ടെന്ന് കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി ഹാജി പറഞ്ഞു. ജില്ല പഞ്ചായത്തിനോടും തുക നീക്കിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എം.എൽ.എയുടെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ ഉണ്ടാക്കാനും നടപടിയാരംഭിച്ചിട്ടുണ്ട്‌. ചാലിയാറിൽ ബോട്ടിങ്, മുറിഞ്ഞമാടിൽ വാനനിരീക്ഷണ കേന്ദ്രം എന്നിവ സ്ഥാപിക്കാൻ പദ്ധതികൾ തയാറാക്കാവുന്നതാണെന്നും പ്രസിഡൻറ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.