ആക്രി സ്ഥാപനങ്ങളുടെ തുടർപ്രവർത്തനം: യോഗം ഇന്ന്​

ഒറ്റപ്പാലം: ഓങ്ങല്ലൂർ കേന്ദ്രീകരിച്ചുള്ള ആക്രി സ്ഥാപനങ്ങളുടെ തുടർപ്രവർത്തനം സംബന്ധിച്ച ചർച്ചക്ക് ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ഒറ്റപ്പാലം സബ് കലക്ടറുടെ ചേംബറിൽ സർവകക്ഷിയോഗം ചേരും. മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരികൾ തുടങ്ങിയവർ പങ്കെടുക്കും. ആക്രി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട വാദം കേൾക്കാനായി സബ് കലക്ടർ പി.ബി. നൂഹ് ഹാജരാകാൻ നിർദേശിച്ച 74 കേസുകളിൽ 35 എണ്ണം കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു. ഇതിൽ 22 എണ്ണം വ്യാപാരം നിർത്തിയെന്നും ആക്രി സാധനങ്ങൾ നീക്കം ചെയ്തെന്നുമുള്ള വിേല്ലജ് ഓഫിസറുടെ റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ തള്ളുകയുമായിരുന്നു. ബാക്കിയുള്ള 13 കേസുകളിൽ വിചാരണ നടപടികൾ തുടരും. വിചാരണക്ക് വെച്ച മൂന്നു കേസുകളിൽ ഉത്തരവാദപ്പെട്ടവരാരും ഹാജരായിരുന്നില്ല. സാവകാശം ആവശ്യപ്പെട്ടിരുന്ന പത്തുകേസുകൾ 24ന് പരിഗണിക്കും. ശേഷിക്കുന്ന കേസുകൾ ഒമ്പതിന് പരിഗണിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആക്രി സാധനങ്ങൾ നീക്കംചെയ്യാൻ അനുവദിച്ച സമയപരിധി കഴിഞ്ഞ മാസം 30ന് അവസാനിച്ച സാഹചര്യത്തിലാണ് സബ് കലക്ടർ നടപടികൾക്ക് തുടക്കമിട്ടിട്ടുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.