MUST+IMPORTANT+ആവശ്യമെങ്കിൽ ഹാദിയയെ വിളിപ്പിക്കും –സുപ്രീംകോടതി

MUST+IMPORTANT+ആവശ്യമെങ്കിൽ ഹാദിയയെ വിളിപ്പിക്കും –സുപ്രീംകോടതി കേരളസർക്കാറിനും എൻ.െഎ.എക്കും നോട്ടീസ് ഹസനുൽ ബന്ന ന്യൂഡൽഹി: ഹൈകോടതി വിവാഹം റദ്ദാക്കി വീട്ടിലേക്കയച്ച കോട്ടയം വൈക്കം ടി.വി പുരം ദേവികൃപയിലെ ഹാദിയയെ ആവശ്യമെന്നുകണ്ടാൽ 24 മണിക്കൂറിനകം ഹാജരാക്കണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്. െഖഹാർ അധ്യക്ഷനായ ബെഞ്ച് പിതാവ് അശോകനോട് ആവശ്യപ്പെട്ടു. ഹാദിയക്കും ഭർത്താവ് ശഫിൻ ജഹാനുമെതിരെ ഉന്നയിച്ച ഗൗരവമേറിയ ആരോപണങ്ങളുടെ രേഖകൾ ഒരാഴ്ചക്കകം സമർപ്പിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു. ഹരജിയിൽ സുപ്രീംകോടതി കേരള സർക്കാറിനും ദേശീയ അന്വേഷണ ഏജൻസിക്കും നോട്ടീസ് അയക്കുകയും ചെയ്തു. ഹാദിയയെ വീട്ടുതടങ്കലിൽ നിന്ന് വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ചന്ദനത്തോപ്പ് ചിറയിൽപുത്തൻവീട്ടിലെ ശഫിൻ ജഹാൻ സമർപ്പിച്ച ഹരജിയിലാണ് സുപ്രീംകോടതി നടപടി. കേസ് അടുത്തതവണ പരിഗണിക്കുേമ്പാൾ ഹാദിയയെ ഹാജരാക്കാൻ ഉത്തരവിടുമെന്ന് ആദ്യം വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡുമായി ചർച്ചചെയ്തശേഷം രേഖകൾ പരിശോധിച്ച് ആവശ്യമെങ്കിൽ മാത്രം വിളിക്കുമെന്ന് നിലപാട് മാറ്റുകയായിരുന്നു. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോൾ ഹരജിക്കാരനായ ശഫിൻ ജഹാനുവേണ്ടി മുതിർന്ന അഭിഭാഷകരായ കപിൽ സിബലും ഇന്ദിര ജയ്സിങ്ങുമാണ് ഹാജരായത്. വാദം തുടങ്ങിയപ്പോഴേക്കും ഇടപെട്ട അശോക​െൻറ അഭിഭാഷക മാധവി ദിവാൻ തങ്ങൾ തടസ്സഹരജി നൽകിയിട്ടുണ്ടെന്നും തങ്ങൾക്ക് പറയാനുള്ളത് കേൾക്കാതെ സുപ്രീംകോടതി ഉത്തരവുകളിറക്കരുതെന്നും മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാന് എത്താൻ കഴിയാത്തതിനാൽ ചൊവ്വാഴ്ചയിലേക്ക് മാറ്റിവെക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, കപിൽ സിബൽ ഇത് ചോദ്യംചെയ്തു. ബിരുദം പൂർത്തിയാക്കിയ, മുതിർന്ന സ്ത്രീയായ ഹാദിയയെ കനത്ത െപാലീസ് കാവലിൽ പുറംലോകവുമായി ബന്ധെപ്പടാൻ അനുവദിക്കാതെ വീട്ടുതടങ്കലിലാക്കിയിരിക്കുയാണെന്നും ഇത് അന്യായമാണെന്നും കോടതിയെ ബോധിപ്പിച്ചു. ഹാദിയയെ കോടതിയിലെത്തിക്കൂ. എന്നിട്ട് എന്താണ് ആഗ്രഹിക്കുന്നതെന്ന് ആ സ്ത്രീയോട് ചോദിക്കൂ. അവർക്ക് പറയാനുള്ളത് കോടതിയിൽ പറയുന്നേതാടെ പ്രശ്നം അവസാനിക്കുമെന്നും സിബൽ വാദിച്ചു. എന്നാൽ, ഹാദിയയെ ഹാജരാക്കുന്നതിനെ എതിർത്ത അഡ്വ. മാധവി ഭർത്താവ് എന്ന് വിളിക്കപ്പെടുന്നയാൾ എസ്.ഡി.പി.െഎ അംഗമാണെന്നും ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും സംഘടിതമായി മതപരിവർത്തനത്തിന് വേണ്ടി എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന സംഘത്തി​െൻറ ആസൂത്രിത പ്രവർത്തനത്തി​െൻറ ഇരയാണ് ഇൗ പെൺകുട്ടിയെന്നും വാദിച്ചു. െഎ.എസിലേക്കും സിറിയയിലേക്കുമെത്തുന്ന കേസാണിതെന്നും ഇൗ സംഘത്തിൽെപട്ട് സ്റ്റോക്ഹോം സിൻഡ്രത്തിന് യുവതി അടിപ്പെെട്ടന്നും മാധവി വാദിച്ചു. ഇത് കേട്ട് ക്ഷുഭിതനായ കപിൽ സിബൽ, എന്തും വിളിച്ചുപറയാൻ പറ്റില്ലെന്നും ഒാരോന്നിനും രേഖകൾ വേണമെന്നും അവയെല്ലാം കോടതിയിൽ ഹാജരാക്കണമെന്നും ആവശ്യപ്പെട്ടു. ഇൗ സമയത്ത് ഇടപെട്ട ചീഫ് ജസ്റ്റിസ് ജെ.എസ്. െഖഹാർ രേഖകൾ സമർപ്പിക്കാൻ എത്രയും സമയം തരാമെന്നും കോടതി അടുത്ത കേസ് പരിഗണിക്കുേമ്പാൾ ഹാദിയയെ ഹാജരാേക്കണ്ടിവരുമെന്നും ഒാർമിപ്പിച്ചു. അതിനിടയിൽ ചീഫ് ജസ്റ്റിസുമായി കൂടിയാലോചന നടത്തിയ ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ഒരാഴ്ച കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ലെന്ന അഭിപ്രായപ്രകടനം നടത്തി. കേരള ഹൈകോടതി വിധിയിലെ 77ാം പേജ് വായിച്ച് ഇൗ കുട്ടിയോട് ഹൈകോടതി ജഡ്ജിമാർ നേരിട്ട് സംസാരിച്ചതാണെന്നും അവൾ മറ്റാരുടെയോ സ്വാധീനത്തിലാണെന്നും സ്വന്തമായി തീരുമാനമെടുക്കാൻ കഴിയാത്തവളാണെന്നും ബോധ്യപ്പെട്ടതാണെന്നും ജസ്റ്റിസ് ചന്ദ്രചൂഡ് പറഞ്ഞു. ഇതിനെ എതിർത്ത സിബൽ ജഡ്ജിമാരുടെ സ്വന്തം ആേലാചനയിൽ നിന്നുണ്ടായതാണോ അതല്ല, രേഖകളുടെ പുറത്താണോ ഹൈകോടതി വിലയിരുത്തൽ എന്ന് പരിശോധിക്കണമെന്നും രേഖകൾ മുഴുവൻഹാജരാക്കെട്ടയെന്നും വാദിച്ചു. തുടർന്നാണ് രേഖകൾ പരിശോധിച്ചശേഷം ആവശ്യമെങ്കിൽ ഹാദിയയെ സുപ്രീംകോടതിയിൽ വിളിപ്പിക്കാം എന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.