കാമ്പസ് റൈഡിന് സ്വീകരണം

എടപ്പാൾ: കാമ്പസ് റൈഡിന് മാണൂർ മലബാർ ആർട്സ് സയൻസ് കോളജിൽ നൽകിയ സ്വീകരണ യോഗം എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് മിസ്ഹബ് കീഴിയരിയൂർ ഉദ്ഘാടനം ചെയ്തു. നിഷാദ് കെ. സലീം അധ്യക്ഷത വഹിച്ചു. വി.പി. അഹമ്മദ് സഹീർ, കെ.എം. ഫവാസ്, റിയാസ് പുൽപ്പറ്റ, നിയാസ് താഴത്തേതിൽ, അഷ്ഹർ പെരുമുക്ക്, സാഹിർ മാണൂർ, ഹസൈനാർ നെല്ലിശ്ശേരി, ഹക്കീം തങ്ങൾ, പത്തിൽ സിറാജ്, പി.വി.എം. ആശിഖ് എന്നിവർ സംസാരിച്ചു. ആരോഗ്യ സർവകലാശാല കലോത്സവം: മികവോടെ എടപ്പാൾ മലബാർ ഡ​െൻറൽ കോളജ് എടപ്പാൾ: ആരോഗ്യ സർവകലാശാല നോർത്ത് സോൺ കലോത്സവത്തിൽ എടപ്പാൾ മലബാർ ഡ​െൻറൽ കോളജിന് നേട്ടം. ഫോട്ടോഗ്രഫി മത്സരത്തിൽ കെ.എം. ജവാദ്, വെസ്റ്റേൺ മ്യൂസിക് സോളോയിൽ നവനീത, ഇംഗ്ലീഷ് ഉപന്യാസ മത്സരത്തിൽ ഷഫ്നു എന്നിവർ ഒന്നാം സ്ഥാനം നേടി. മലയാള ഉപന്യാസ രചനയിൽ കെ.എം. ജവാദ്, ഹിന്ദി കവിത പാരായണത്തിൽ സിൻസി അഷ്റഫ്, ഇംഗ്ലീഷ് പ്രോസ് ആൻഡ് കോൺസ് മത്സരത്തിൽ എം.എസ്. സൂരജ് എന്നിവർ രണ്ടാം സ്ഥാനവും നേടി. മലയാള പ്രസംഗ മത്സരത്തിൽ മുഹമ്മദ് ഹിബ മാലിക്ക്, ടോം ഡിക് ആൻഡ് ഹാരി മത്സരത്തിൽ രോഹിത്, സ്നിഷ, കൃഷ്ണേന്ദു എന്നിവർ മൂന്നാം സ്ഥാനവും നേടി. സമ്മാനാർഹരായ വിദ്യാർഥികളെ കോളജ് ചെയർമാൻ ഡോ. സി.പി. അലിബാവ ഹാജി, പ്രിൻസിപ്പൽ ഡോ. ആർ.ബി. വിനോദ് കുമാർ, സി.ഇ.ഒ അഡ്വ. ഷിഹാബ് മേച്ചേരി, ഡയറക്ടർ ഡോ. രഘു എം. നായർ എന്നിവർ അഭിനന്ദിച്ചു. ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം പുതുപൊന്നാനി: ഡി.വൈ.എഫ്.ഐ പുതുപൊന്നാനി സൗത്ത് യൂനിറ്റി​െൻറ നേതൃത്വത്തിൽ ജി.എഫ്.എൽ.പി സ്കൂൾ പരിസരത്ത് ജൈവ പച്ചക്കറി കൃഷിക്ക് തുടക്കം കുറിച്ചു. രജീഷ് ഊപ്പാല ഉദ്ഘാടനം ചെയ്തു. പി.കെ. ഷാഹുൽ, എ. കദീജ, ടി.കെ. മഷൂദ്, പി.എസ്. കരീം, സി. ഗഫൂർ, ശാന്തകുമാരി ടീച്ചർ, ധനരാജ് തുടങ്ങിയവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.