കെ.എസ്.ആര്‍.ടി.സി. ബസ്​ കാറിലിടിച്ചു

പെരിന്തല്‍മണ്ണ: കെ.എസ്.ആര്‍.ടി.സി സബ് ഡിപ്പോയിലേക്ക് കയറുന്നതിനിടെ സൂപ്പര്‍ഫാസ്റ്റ് ബസ് കാറില്‍ ഇടിച്ചു. വ്യാഴാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭവം. പാലക്കാട് നിന്നും കോഴിക്കോേട്ടക്ക് പോകുന്ന ബസ് ഡിപ്പോയിലേക്ക് കയറുന്നതിനിടെയായിരുന്നു അപകടം. കാര്‍ കടന്നുപോയെന്നു കരുതി ബസ് തിരിച്ചതാണ് അപകടത്തിനിടയാക്കിയത്. കാര്‍ മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്നു. സംഭവത്തെത്തുടര്‍ന്ന് 15 മിനിറ്റോളം ഗതാഗത തടസ്സമുണ്ടായി. പിന്നീട് പൊലീസെത്തി വാഹനങ്ങള്‍ മാറ്റുകയായിരുന്നു. പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫിസ് ജില്ല രജിസ്ട്രാര്‍ സന്ദര്‍ശിച്ചു പെരിന്തല്‍മണ്ണ: സബ് രജിസ്ട്രാര്‍ ഓഫിസുകളില്‍ നിരീക്ഷണ കാമറകള്‍ സ്ഥാപിക്കുന്നതി​െൻറ സാധ്യത പരിശോധിക്കുന്നതിനായി ജില്ല രജിസ്ട്രാർ പെരിന്തല്‍മണ്ണ സബ് രജിസ്ട്രാര്‍ ഓഫിസ് സന്ദര്‍ശിച്ചു. വ്യാഴാഴ്ച രാവിലെ പത്തരയോടെയാണ് രജിസ്ട്രാര്‍ രാജേഷ് ഗോപാല്‍ പെരിന്തല്‍മണ്ണിലെത്തിയത്. ജീവനക്കാരില്‍നിന്ന് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം കേരള ഡോക്യുമ​െൻറ് വര്‍ക്കേഴ്‌സ് യൂനിയന്‍ ജില്ല സെക്രട്ടറി എസ്. പ്രകാശിനോടും ആധാരമെഴുത്തുകാരോടും വിവരങ്ങള്‍ ആരാഞ്ഞു. ഇതി​െൻറ അടിസ്ഥാനത്തില്‍ രജിസ്‌ട്രേഷന്‍ ഐ.ജിക്ക് റിപ്പോര്‍ട്ട് നല്‍കും. സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ അഴിമതിമുക്തമാക്കുന്നതിന് നിരീക്ഷണ കാമറകള്‍ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഡോക്യുമ​െൻറ് വര്‍ക്കേഴ്‌സ് യൂനിയന്‍ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. ഇതേതുടര്‍ന്നായിരുന്നു ജില്ല രജിസ്ട്രാറുടെ പരിശോധന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.