പൊന്നാനിയിൽ തെരുവുനായ് ശല്യം രൂക്ഷം

പുതുപൊന്നാനി: പുതുപൊന്നാനി, പൊന്നാനി മേഖലകളിൽ തെരുവുനായ് ശല്യം രൂക്ഷമാകുന്നു. പൊന്നാനി അങ്ങാടി, ചന്തപ്പടി, കുറ്റിക്കാട്, ചമ്രവട്ടം ജങ്ഷൻ, കുണ്ടുകടവ് ജങ്ഷൻ, കറുകത്തിരുത്തി, കൊല്ലൻ പടിയിലും പുതുപൊന്നാനി പൊലീസ് സ്റ്റേഷൻ പരിസരം, കിണർ സ്റ്റോപ്, മുനമ്പം ബീവി ജാറം പരിസര പ്രദേശങ്ങൾ എന്നിവിടങ്ങളിലുമാണ് ശല്യം രൂക്ഷമായിരിക്കുന്നത്. ഈ സ്ഥലങ്ങളിലെ കുട്ടികളെ വീട്ടിൽനിന്ന് പുറത്തിറക്കാൻ രക്ഷിതാക്കൾ ഭയക്കുകയാണ്. രാപകൽ വ്യത്യാസമില്ലാതെ നായ്ക്കൾ അലഞ്ഞുതിരിയുന്നത് ഭീഷണിയാകുന്നു. സ്കൂളിലേക്കും മദ്റസയിലേക്കും പോകുന്ന വിദ്യാർഥികളെയും നായ്ക്കൾ അക്രമിക്കുന്നത് പതിവാണ്. എത്രയും പെെട്ടന്ന് പരിഹാരം വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.