ഹയർ സെക്കൻഡറിയെ തളർത്തുന്ന നയം ഉപേക്ഷിക്കണം ^കെ.എച്ച്​.എസ്​.ടി.യു

ഹയർ സെക്കൻഡറിയെ തളർത്തുന്ന നയം ഉപേക്ഷിക്കണം -കെ.എച്ച്.എസ്.ടി.യു മണ്ണാർക്കാട്: കേരള ഹയർ സെക്കൻഡറി ടീച്ചേഴ്സ് യൂനിയ​െൻറ ആഭിമുഖ്യത്തിൽ ഹയർ സെക്കൻഡറി സംരക്ഷണദിനം ആചരിച്ചു. യു.ഡി.എഫ് സർക്കാർ തറക്കല്ലിട്ട ആസ്ഥാന മന്ദിരം റദ്ദാക്കിയതുൾപ്പെടെ പല പദ്ധതികളും സർക്കാർ അവഗണിക്കുകയാണ്. ലബ കമ്മീഷൻ റിപ്പോർട്ട് നടപ്പിലാക്കുന്നതിലും ഗുരുതര വീഴ്ചയാണുണ്ടായത്. ഹയർ സെക്കൻഡറിയെ തളർത്തുന്ന ഇത്തരം നയം ഉപേക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡൻറ് ടി.പി. മുഹമ്മദ് റഫീഖ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി എം.പി. സാദിഖ് അധ്യക്ഷത വഹിച്ചു. ഫഹദ് കൊമ്പത്ത്, സി. സെയ്തലവി, നജ്മുദ്ദീൻ, സി.പി. മൊയ്‌തീൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.