വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്​റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം: യുവാവ് അറസ്റ്റിൽ വടകര: വിവാഹ വാഗ്ദാനം നൽകി വിധവയെ പീഡിപ്പിച്ച് പണം തട്ടിയെടുത്തെന്ന പരാതിയിൽ യുവാവ് അറസ്റ്റിലായി. മലപ്പുറം ചേലേമ്പ്ര ചിറക്കൽ അബ്ദുല്ലക്കുട്ടി എന്ന അബ്ദുവിനെയാണ് (25) വടകര സി.ഐ ടി. മധുസൂദനൻ നായർ അറസ്റ്റ് ചെയ്തത്. രണ്ടു മക്കളുടെ മാതാവാണ് പരാതിക്കാരി. ഭർത്താവി​െൻറ മരണശേഷം അഞ്ചു വർഷം മുമ്പാണ് സ്ത്രീയുമായി യുവാവ് ബന്ധം സ്ഥാപിച്ചത്. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി ഇവരുടെ കൈവശമുണ്ടായിരുന്ന ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയും നിരന്തരം ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. സ്ത്രീയുടെ മകനെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയതിന് പോക്സോ നിയമപ്രകാരം ഇയാൾക്കെതിരെ മറ്റൊരു കേസ് നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു. വടകര ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.