റഫി അനുസ്മരണവും സംഗീത സദസ്സും

അരീക്കോട്: കിഴിശ്ശേരി യുവകലാസാഹിതി സംഘടിപ്പിച്ച കുഴിമണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബാലത്തിൽ ബാപ്പു ഉദ്ഘാടനം ചെയ്തു. കെ.ടി. റഹ്മാൻ തങ്ങൾ റഫി അനുസ്മരണ പ്രഭാഷണം നടത്തി. ഡോ. രഘുറാം ഗാന മുരളി അവതരിപ്പിച്ചു. മുതിർന്ന കലാകാരന്മാരായ എം.സി. സൈതലവി, കെ.സി. അബ്ദുറഹ്മാൻ എന്നിവരെ ആദരിച്ചു. ഡോ. മഹ്റൂഫ് രാജ് 'യാദോം കി ബാരാത്' സംഗീത സദസ്സ് നയിച്ചു. സി.എം. അഹമദ് അധ്യക്ഷത വഹിച്ചു. ഇ. അരവിന്ദാക്ഷൻ, വിജയൻ കിഴിശ്ശേരി, ഡോ. മാജി മുഹമ്മദ്, ഡോ. അബ്ദുറഹ്മാൻ അമ്പാടി, വേലുക്കുട്ടി മാസ്റ്റർ, എം. സൈതലവി, രാജേഷ് കിഴിശ്ശേരി, ശ്രീധരൻ വാളശേരി, സലാം കോഴിശ്ശേരി, രാജശ്രീ, ചേക്കു കരിപ്പൂർ എന്നിവർ സംസാരിച്ചു. ബംഗളൂരു റഫി ഫൗണ്ടേഷ‍​െൻറ ചികിത്സ ധനസഹായവും ചടങ്ങിൽ വിതരണം ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.