'ഗെയിൽ: സുരക്ഷ ക്രമീകരണങ്ങൾ പാലിക്കാതെ കടന്നുപോവാൻ അനുവദിക്കില്ല'

പൂക്കോട്ടൂർ: മതിയായ സുരക്ഷ ക്രമീകരണങ്ങൾ പാലിക്കാതെ ഗെയിൽ ഗ്യാസ് പൈപ്പ് ലൈൻ പ്രദേശത്തുകൂടി കടന്നുപോവാൻ അനുവദിക്കില്ലെന്ന പ്രമേയം പള്ളിമുക്കിലെ സൗഹൃദ കൂട്ടായ്മയായ 'ഒരുമ നാട്ടുകൂട്ടം' ജനറൽ ബോഡി യോഗത്തിൽ ഐകണ്ഠ്യേന പാസാക്കി. ഭാരവാഹികൾ: ഇ.പി. ഭാസ്കരൻ (പ്രസി.), പി.കെ. ബാലൻ മാസ്റ്റർ, സി.ടി. ചാത്തൻ(വൈസ് പ്രസി.‌) ഒ.എം. സത്താർ (സെക്ര), കെ. അബ്ദുന്നാസർ, ഇ.പി. ഗോപാലൻ (ജോ.സെക്ര.), പി.കെ. അബൂബക്കർ (ട്രഷ.). ഭൂരഹിത-ഭവനരഹിതരുടെ കരട് ലിസ്റ്റ് മൊറയൂർ: പഞ്ചായത്ത് ലൈഫ് മിഷൻ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് അർഹരായ ഭൂരഹിത ഭവനരഹിതരുടെയും ഭൂമിയുള്ള ഭവനരഹിതരുടെയും കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പൊതുജനങ്ങൾക്ക് പരിശോധിക്കാനായി പഞ്ചായത്ത് ഓഫിസ്, കുടുംബശ്രീ /ഐ.സി.സി.എസ് ഓഫിസ്, കുടുംബശ്രീ ജില്ല മിഷൻ ഓഫിസ്, സിവിൽ സ് റ്റേഷൻ മലപ്പുറം, അംഗൻവാടികൾ, വില്ലേജ് ഓഫിസുകൾ, പൊലീസ് സ്റ്റേഷൻ, ഭൂജല വകുപ്പ് ജില്ല ഓഫിസ്, കെ.എസ്.ഇ.ബി, മൈനിങ് ആൻഡ് ജിയോളജി ഓഫിസ്, വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ഓഫിസ്, അരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പരിശോധനക്ക് ലഭ്യമാണ്. ആക്ഷേപങ്ങൾ 2017 ആഗസ്റ്റ് പത്ത് വരെ പഞ്ചായത്ത് ഓഫിസിൽ സമർപ്പിക്കാവുന്നതാണ്. വൈദ്യുതി മുടങ്ങും എടരിക്കോട്: സെക്ഷൻ പരിധിയിലെ മുക്കല്ല്, മുണ്ടിയൻതറ, കരിങ്കപ്പാറ, പള്ളിപ്പീടിക, പാറമ്മൽ, കിഴക്കൻതറ, നായർപടി എന്നിവിടങ്ങളിൽ ബുധനാഴ്ച രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ വൈദ്യുതി മുടങ്ങും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.