മണിപ്പൂരിലെ വ്യാജഏറ്റുമുട്ടൽ കൊലകൾ സി.ബി.​െഎ അന്വേഷിക്കും

ന്യൂഡൽഹി: മണിപ്പൂരിലെ വിവാദമായ വ്യാജഏറ്റുമുട്ടൽ കൊലകളുടെ അന്വേഷണത്തിന് സി.ബി.െഎ പ്രത്യേകസംഘം രൂപവത്കരിച്ചു. അഞ്ചംഗ സംഘത്തെയാണ് ജൂലൈ 14ലെ സുപ്രീംകോടതി നിർദേശപ്രകാരം നിയോഗിച്ചത്. ഡിസംബർ 31നകം അന്വേഷണം പൂർത്തിയാക്കാനാണ് കോടതി ഉത്തരവ്. 1528 ഏറ്റുമുട്ടൽ കൊലകൾ സംബന്ധിച്ച പൊതുതാൽപര്യഹരജി പരിഗണിക്കെവയാണ് 81 കേസുകളിൽ എഫ്.െഎ.ആർ തയാറാക്കാൻ കോടതി നിർദേശിച്ചത്. ഇതിൽ 32 കേസുകൾ നേരേത്ത അന്വേഷണ കമീഷൻ പരിശോധിച്ചതും 32 എണ്ണം ജുഡീഷ്യൽ കമീഷനും ൈഹകോടതികളും പരിശോധിച്ചതുമാണ്. ഇതിനുപുറമെ, ദേശീയ മനുഷ്യാവകാശ കമീഷൻ നഷ്ടപരിഹാരം അനുവദിച്ച 11 കേസുകളും മുൻ സുപ്രീംകോടതി ജഡ്ജി സന്തോഷ് ഹെഗ്ഡെ തലവനായ സമിതി അന്വേഷിച്ച ആറു കേസുകളും സി.ബി.െഎ വീണ്ടും അന്വേഷിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.